നഗരത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക;ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവം;ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത് നാല് കേസുകള്‍.

ബെംഗളൂരു : നീണ്ട ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തിന്റെ വിളയാട്ടം.മണിക്കൂറുകൾക്കിടെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് പട്രോളിങ് ശക്തമാക്കി. ചന്ദ്ര ലേഔട്ടിലെ മാനസ നഗറിൽ ഗാർമെന്റ് ഫാക്ടറി ജീവനക്കാരി ഗൗരമ്മയുടെ (45) രണ്ടര പവനാണ് ബൈക്കിലെത്തിയവർ കവർന്നത്.

ഇതിനു പിന്നാലെ ആർഎംസി ലേഔട്ടിൽ ജയലക്ഷ്മമ്മയുടെ ഏഴു പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും രാജരാജേശ്വരി നഗറിൽ ശകുന്തളയുടെ എട്ടര പവൻ മാലയുമാണ് ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു കടന്നത്. തനിയെ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തെ കണ്ടെത്താൻ പൊലീസ് സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us