നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയഴ്ച്ചത്തേക്ക് മാറ്റി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് തനിക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.  ഇതൊടൊപ്പം എ.ഡി.ജി.പി ബി. സന്ധ്യയ്ക്കെതിരെയും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനാ വാദം ഉയര്‍ത്തിയ മഞ്ജുവാര്യരുമായി എ.ഡി.ജി.പിയ്ക്ക് അടുപ്പമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. സുനില്‍ കുമാറിനെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നും ദിലീപ് വാദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts