ബെംഗളൂരു∙ ഇന്ദിരാ കന്റീനിൽ ഭക്ഷണം കഴിക്കുന്ന സെൽഫി പകർത്തിയാൽ വെറുതെയാവില്ല. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനമാണ് ബിബിഎംപിയുടെ വാഗ്ദാനം. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇന്ദിരാ കന്റീൻ മൊബൈൽ ആപ് സെൽഫി പോസ്റ്റ് ചെയ്യാനുള്ള ലിങ്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇന്ദിരാ കന്റീനുകൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും പ്രചാരം ലഭിക്കുന്നതിന്റെ ഭാഗമായാണ് മൽസരം സംഘടിപ്പിക്കുന്നത്.
Read MoreDay: 16 August 2017
ദാവനഗരൈ, ബെളഗാവി, ഹാസൻ എന്നിവിടങ്ങളില് കൂടി പാസ്പോര്ട്ട് സേവ കേന്ദ്രങ്ങള്
ബെംഗളൂരു∙ കർണാടകയിൽ മൂന്നു പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. ദാവനഗരൈ, ബെളഗാവി, ഹാസൻ എന്നിവിടങ്ങളിലാണിവ. മൈസൂരുവിൽ പോസ്റ്റോഫിസിനോടനുബന്ധിച്ച് ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രം വിജയകരമായ സാഹചര്യത്തിൽ ഇതേ മാതൃകയിൽ കൂടുതൽ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കും.
Read Moreവിദേശ ജോലി സ്വപ്നം കാണുന്ന ആൾ ആണോ? നോർക്കയുടെ സൗജന്യ പരിശീലന പരിപാടിയിൽ റജിസ്റ്റർ ചെയ്യൂ.
ബെംഗളൂരു∙ നോർക്ക റൂട്ട്സിന്റെയും ടി.ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും നേതൃത്വത്തിൽ, വിദേശത്തു തൊഴിൽ തേടുന്നവർക്കായി ഏകദിന പരിശീലന പരിപാടി 19നു നടക്കും. ബെന്നാർഘെട്ട റോഡ് ഗൊട്ടിഗരെയിലെ ടി.ജോൺ കോളജ് ഓഫ് നഴ്സിങ്ങിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയാണ് സെമിനാർ. വിദേശങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ വിസ. എമിഗ്രേഷൻ ചട്ടങ്ങൾ, തൊഴിൽ ഉടമ്പടി, യാത്രാനിബന്ധനകൾ, തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിലുള്ളത്. റജിസ്ട്രേഷൻ സൗജന്യം. നഴ്സിങ് കഴിഞ്ഞു വിദേശത്ത് പോകാൻ തയാറെടുക്കുന്നവർക്കും അവസാന വർഷ വിദ്യാർഥികൾക്കുക്കും പങ്കെടുക്കാമെന്ന് നോർക്ക ഡവലപ്മെന്റ് ഓഫിസർ ട്രീസ തോമസ് അറിയിച്ചു. റജിസ്ട്രേഷന്…
Read Moreഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ;ആസാം രണ്ടാം സ്ഥാനത് കേരളം മൂന്നാം സ്ഥാനത്ത് മാത്രം.
ബെംഗളൂരു ∙ ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആന സെൻസസ് റിപ്പോർട്ടിൽ 6049 കാട്ടാനകളാണ് കർണാടകയിലെ വനങ്ങളിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അസമിൽ 5719 ആനകളും മൂന്നാംസ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്. ബന്ദിപ്പുർ, നാഗർഹോളെ, ഭദ്ര സംരക്ഷണകേന്ദ്രങ്ങളിലാണ് ആനകളുടെ സാന്ദ്രത കൂടുതൽ. കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ആനകളുടെ എണ്ണത്തിലും കർണാടക ഒന്നാമതായത്. കഴിഞ്ഞ മേയിൽ നടത്തിയ ആന സെൻസസിൽ 27,312 കാട്ടാനകളാണ് ഇന്ത്യയിലെ കാടുകളിലുള്ളത്. ഇതിൽ 11960 കാട്ടാനകൾ ദക്ഷിണേന്ത്യയിലും 10,139 ആനകൾ…
Read Moreശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ ‘അകലാത്ത സ്നേഹിതൻ’ എന്ന സംഗീതവിരുന്ന് നടത്തി
ബെംഗളൂരു∙ ശാലോം ബീറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ‘അകലാത്ത സ്നേഹിതൻ’ സംഗീതവിരുന്ന് ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി.ഡി.തോമസ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് കെ.വി.ഏബ്രഹാമിന്റെ വിവിധ ഗാനങ്ങൾ കോർത്തിണക്കി ഗായകരായ ഇമ്മാനുവേൽ ഹെൻറി, മാത്യു ജോൺ, പെർസിസ് ജോൺ എന്നിവർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ വർഗീസ് മാത്യു, റവ. ഡോ. കെ.വി.ജോൺസൺ, സുനിൽ സോളമൻ, ജോസി, സോണി ഡി, ജോർജ് പുന്നവേലി, ഡോൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. ബ്രദർ കെ.വി.ഏബ്രഹാം രചിച്ച ഇല്ലിതുപോലൊരു സ്നേഹിതൻ സിഡി പാസ്റ്റർ ഇ.ജെ.ജോൺസൺ പാസ്റ്റർ…
Read Moreമുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു.
ബാഗൽക്കോട്ട് ∙ മുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. സർക്കാർ ഓഫിസിൽ മന്ത്രിയുമൊത്തുള്ള യുവതിയുടെ വിഡിയോ പുറത്തു വന്നതിനെ തുടർന്ന് 2016 ഡിസംബറിൽ മേട്ടി രാജിവയ്ക്കുകയായിരുന്നു. ഉറക്കഗുളിക അമിതമായി കഴിച്ചാണു യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്നും ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണെന്നും അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. ഈ കേസ് അന്വേഷിച്ച സിഐഡി വിഭാഗം പിന്നീട് മേട്ടിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, മേട്ടിയുടെ അനുയായികൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് യുവതി ആരോപിച്ചിരുന്നു. മേട്ടിയുടെ ഗൺമാനായിരുന്ന…
Read Moreഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു.
ബെംഗളൂരു∙ ഇന്ത്യൻ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് രാമനഗര ജില്ലയിലെ ഹീജലയിൽ ആരംഭിക്കുന്നു. ട്രെയിൻ അപകടങ്ങളും മറ്റും കൈകാര്യം ചെയ്യാനുള്ള വിദഗ്ധ പരിശീലനം നൽകാനാണ് രാജ്യത്ത് ആദ്യമായി ഡിസാസ്റ്റർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് റെയിൽവേ ആരംഭിക്കുന്നത്. ഹീജലയിൽ റെയിൽവേയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന സെന്റർ ഉടൻഅടിയന്തര ഘട്ടങ്ങളിലുള്ള ചികിൽസ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുടെ പരിശീലനത്തിന് 45 കോടി ചെലവിലുള്ള കേന്ദ്രമാണ് സ്ഥാപിക്കുന്നത്. നിലവിൽ ട്രെയിൻ അപകടങ്ങളുണ്ടാകുമ്പോൾ റെയിൽവേയുടെ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നത് ഏറെ വിമർശനത്തിനിടയായ സാഹചര്യത്തിലാണ് നടപടി.
Read More