മുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു.

ബാഗൽക്കോട്ട് ∙ മുൻ എക്സൈസ് മന്ത്രി എച്ച്.വൈ.മേട്ടിയുമായി ബന്ധപ്പെട്ട ലൈംഗിക വിഡിയോ ആരോപണത്തിൽ ഉൾപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. സർക്കാർ ഓഫിസിൽ മന്ത്രിയുമൊത്തുള്ള യുവതിയുടെ വിഡിയോ പുറത്തു വന്നതിനെ തുടർന്ന് 2016 ഡിസംബറിൽ മേട്ടി രാജിവയ്ക്കുകയായിരുന്നു.

ഉറക്കഗുളിക അമിതമായി കഴിച്ചാണു യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്നും ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണെന്നും അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. ഈ കേസ് അന്വേഷിച്ച സിഐഡി വിഭാഗം പിന്നീട് മേട്ടിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, മേട്ടിയുടെ അനുയായികൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് യുവതി ആരോപിച്ചിരുന്നു. മേട്ടിയുടെ ഗൺമാനായിരുന്ന സുഭാഷാണു വിഡിയോ പുറത്തുവിട്ടത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us