വിദേശ ജോലി സ്വപ്നം കാണുന്ന ആൾ ആണോ? നോർക്കയുടെ സൗജന്യ പരിശീലന പരിപാടിയിൽ റജിസ്റ്റർ ചെയ്യൂ.

ബെംഗളൂരു∙ നോർക്ക റൂട്ട്സിന്റെയും ടി.ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും നേതൃത്വത്തിൽ, വിദേശത്തു തൊഴിൽ തേടുന്നവർക്കായി ഏകദിന പരിശീലന പരിപാടി 19നു നടക്കും. ബെന്നാർഘെട്ട റോഡ് ഗൊട്ടിഗരെയിലെ ടി.ജോൺ കോളജ് ഓഫ് നഴ്സിങ്ങിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയാണ് സെമിനാർ. വിദേശങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ
വിസ. എമിഗ്രേഷൻ ചട്ടങ്ങൾ, തൊഴിൽ ഉടമ്പടി, യാത്രാനിബന്ധനകൾ, തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിലുള്ളത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

റജിസ്ട്രേഷൻ സൗജന്യം. നഴ്സിങ് കഴിഞ്ഞു വിദേശത്ത് പോകാൻ തയാറെടുക്കുന്നവർക്കും അവസാന വർഷ വിദ്യാർഥികൾക്കുക്കും പങ്കെടുക്കാമെന്ന് നോർക്ക ഡവലപ്മെന്റ് ഓഫിസർ ട്രീസ തോമസ് അറിയിച്ചു. റജിസ്ട്രേഷന് ഫോൺ: 080 25505090. ഇമെയിൽ: norkarootsblr@gmail.com.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts