ബെന്ഗലൂരു : സ്ത്രീകള്‍ക്ക് നേരെയുള്ള കൂടുതല്‍ ആക്രമണങ്ങള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പി ജി കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐ ടി ജീവനക്കാരുടെ സംഘടന ഒപ്പ് ശേഖരണം ആരംഭിച്ചു.ഓണ്‍ലൈന്‍ വഴിയും നേരിട്ടുമാണ് ഒപ്പ് ശേഖരണം നടത്തുന്നത്.നഗരത്തിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ ഐ ടി എമ്പ്ലോയീ സെന്റെര്‍ നടത്തിയ സര്‍വ്വേയില്‍ നഗരത്തിലെ ഭൂരിഭാഗം പി ജി കളും സുരക്ഷിതമല്ല എന്നും ആവശ്യത്തിനു സൌകര്യങ്ങള്‍ ഇല്ല എന്നും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്നവരുടെ കൂടി ആശ്രയമായ പി ജി കളില്‍ സുരക്ഷ ഉറപ്പാക്കണം എന്നാ ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത് ,ഇതുവരെ 2500 പേര്‍ ഇതില്‍ പങ്കാളികളായി.50000 പേരുടെ ഒപ്പ് ശേഖരിച്ചു മുഖ്യമന്ത്രി സിദ്ധാരമയ്യ ക്ക് സമര്‍പ്പിക്കാനാണ് ശ്രമം.നഗരത്തിലെ മിക്ക പി ജി കളും രജിസ്ട്രഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് ,സുരക്ഷ സംവിധാനങ്ങള്‍ ഒന്നും ഇല്ലാതെയാണ് അവ പ്രവര്‍ത്തിക്കുന്നത്.ഇവയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
പിജികളില്‍ സ്ത്രീകള്‍ പീഡന ത്തിനു ഇരയായതിന് ശേഷം സര്‍കാര്‍ രേജിസ്ട്രഷന്‍ നിര്‍ബന്ധമാക്കിയിരുന്നു എങ്കിലും ഒന്നും നടപ്പായിട്ടില്ല.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 15000 പി ജി കളില്‍ ആയിരത്തോളം മാത്രമെ റെജിസ്റ്റെര്‍ ചെയ്തിട്ടുള്ളൂ.കേന്ദ്രങ്ങള്‍ക്ക് ലൈസെന്‍സ് ഉറപ്പാക്കുക ,കേന്ദ്രീകൃത ഹെല്പ്ലൈന്‍ ഒരുക്കുക,അടിയന്തിര ഹെല്പ് ലൈന്‍ നമ്പര്‍ ലഭ്യമാക്കുക ,സെക്യൂരിറ്റി ഒരുക്കുക,സി സി ടി വി ക്യാമറ സ്ഥാപിക്കുക,പി ജി കളില്‍ പോലിസ് പരിശോധന നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്‍പില്‍ വക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.