ബെംഗളൂരു : സ്കൂൾ സൂപ്പർവൈസർ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന ബെല്ലന്തൂരിലെ പ്രീ നഴ്സറി സ്കൂൾ അടച്ചു പൂട്ടാൻ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി പി ഐ) ഉത്തരവിട്ടു.ഇവിടെ പഠിച്ചിരുന്ന കുട്ടികളെ സമീപത്തേ റജിസ്ടേഡ് പ്രീ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു.
മൂന്നര വയസ്സുള്ള മകൾ പീഡനത്തിന് ഇരയായെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ സൂപ്പർവൈസർ മഞ്ജുനാഥിനെയാണ് പോലീസ് ആദ്യം അറെസ്റ്റ് ചെയ്തത്.സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതിന് സ്കൂൾ ചെയർമാനേയും പ്രിൻസിപ്പാളിനെയും അറസ്റ്റ് ചെയ്തു.
രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികൾ ഈ നരാധമന്റെ ലൈംഗിക വൈകൃതത്തിന് ഇരയായതായി കണ്ടെത്തി. ഇതു വരെ ആകെ എട്ട് രക്ഷിതാക്കളാണ് പരാതി നൽകിയത്.സ്കൂൾ ഡി പി ഐ യിൽ റജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനാലാണ് അടച്ചു പൂട്ടൽ ഉത്തരവ്.
ഇന്ത്യയിലെ പ്രധാന ചാനെൽ ഹൌസ് ആയ സീ യുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഫ്രാഞ്ചെസിയാണ് ഈ സ്കൂൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.