ബെംഗളൂരു : നിലമ്പൂർ-വയനാട് – നഞ്ചൻകോട് റെയിൽ പാതയുടെ കാര്യത്തിൽ കേരളത്തിന്റെ ശ്രമങ്ങൾ കർണാടകയുടെ പിൻതുണ. ഇന്നലെ കർണാടക മുഖ്യമന്ത്രിയുമായി കേരളത്തിലെ സർവ്വകക്ഷിസംഘം ഗുണ്ടൽപേട്ടിൽ വച്ച് നടത്തിയ ചർച്ചയിലാണ് കർണാടകയുടെ പിന്തുണ ലഭിച്ചത്.
കേരളം ആവശ്യപ്പെട്ടാൽ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ബെംഗളുരുവിൽ ചർച്ച സംഘടിപ്പിക്കാൻ തയ്യാറാണ്.
എം എൽ എ മാരായ സി കെ ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, പി വി അൻവർ തുടങ്ങിയവർ പാതയുടെ ഗുണത്തെ ക്കുറിച്ച് കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ചാമരാജ് ജില്ലയുടെ ചുമതലയുള്ള മന്ത്രി യുടി ഖാദർ, ആർ ധ്രുവ നാരായണ എം പി എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
കർണാടകയുടെ നിലപാട് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് സർവ്വകക്ഷിസംഘം വ്യക്തമാക്കി. പാത യാഥാർത്ഥ്യ മാകുന്നതിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് ഇത്.
ഈ പാതക്കായി സർവ്വേ നടത്തുന്ന ഡി എം ആർ സി യുടെ മുഖ്യ ഉപദേഷ്ടാവ് ഡോ: ഇ ശ്രീധരനെ പങ്കെടുപ്പിച്ച് വയനാട്ടിൽ ഉന്നതതല ചർച്ച നടത്തുകയും ജനകീയ കൺവെൻഷൻ നടത്തുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.