ലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് നീക്കി;എസ് എഫ് ഐ ഹാപ്പി ;രാജി വരെ സമരം തുടരുമെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍;എസ് എഫ് ഐ ഒറ്റിയെന്ന് ബി ജെ പി.

തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍  സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു.  അഞ്ച്  വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും.  ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല.  വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും.

അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയെന്നും എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ കോളേജ് മാനേജ്മെന്റ് ഔദ്ദ്യോഗികമായി ഇക്കാര്യം അറിയിക്കുന്നത് വരെ സമരം തുടരുമെന്ന് കോളേജില്‍ സമരം നടത്തിവന്ന മറ്റ് സംഘടകള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനം വിശദീകരിച്ച് കോളേജ് ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ ഇക്കാര്യം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ലക്ഷ്മി നായര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. എന്നാല്‍ കോളേജില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കുകയില്ലെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. കോളേജ് നാളെമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts