3 കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ

ബെംഗളൂരു: മൂന്ന് കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ. മുംബൈ സ്വദേശി ദൾപദ് സിങ് റാത്തോഢ്(34), രാജസ്ഥാൻ സ്വദേശി വികാസ് ലാൽ(35) എന്നിവരെയാണ് പോലീസ് പട്രോളിങ് സംഘം സിറ്റി മാർക്കറ്റ് പരിസരത്തുനിന്ന് പിടികൂടിയത്. മാർക്കറ്റ് പരിസരത്ത് പട്രോളിങ്ങിലുള്ള പോലീസുകാരാണ് ബൈക്കിൽ വരികയായിരുന്ന ഇരുവരെയും സംശയം തോന്നിയതിനെത്തുടർന്ന് പിടിച്ചത്.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

തുടർന്നുനടന്ന പരിശോധനയിൽ ഇവരുടെ കൈവശമുള്ള ബാഗിൽനിന്ന് ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. 65 മാലകൾ, ഏഴുസെറ്റ് വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവ ഉൾപ്പെടുന്ന ആറുകിലോ സ്വർണമാണ് ഇവരിൽനിന്ന് പിടികൂടിയത്. നഗരത്തിലെ ജൂവലറികൾക്ക് വിതരണംചെയ്യുന്നതിനായി കൊണ്ടുവന്നതാണ് സ്വർണാഭരണങ്ങളെന്നാണ് പിടിയിലായവർ പോലീസിനുനൽകിയ മൊഴി.

മുക്കുപണ്ടങ്ങളാണ് ഇവയെന്നാണ് പ്രതികൾ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ പരിശോധനയിൽ ഇവ സ്വർണംതന്നെയാണെന്ന് കണ്ടെത്തി. പിന്നീട് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതോടെയാണ് നഗരത്തിലെ ജൂവലറികൾക്ക് വിതരണംചെയ്യാനാണ് ഇവ എത്തിച്ചതെന്ന് മൊഴിനൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
[masterslider id="10"]

Related posts

Click Here to Follow Us