കാൺപുർ : പുക്രയനിൽ ഇന്നു പുലർച്ചെ നടന്ന ട്രൈയിൻ അപകടത്തിൽ മരണം 96 ആയി ഉയർന്നു. ഇനിയും ചില ബോഗികളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം.14 ബോഗികളാണ് അപകടത്തിൽ പെട്ടത്. കേന്ദ്ര റയിൽവേ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു,അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല.മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം വീതവും സാരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായ ധനം പ്രഖ്യാപിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു. ബീഹാർ സ്വദേശികളാണ് കൂടുതലും അപകടത്തിൽ പെട്ടത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയെ സംഭവസ്ഥലത്തേക്ക് അയച്ചു.
Read MoreYear: 2016
ദിലീപും നാദിർഷയും രമേഷ് പിഷാരഡിയും ഇന്ന് നഗരത്തിൽ;സുവർണ കർണാടക കേരള സമാജത്തിന്റെ സുവർണ സംഗമം ഇന്ന് മാന്യത ടെക് പാർക്കിന് സമീപം.
ബെംഗളുരു: സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ സുവർണ സംഗമം ഇന്ന് നടക്കും. നാഗ വാര റിംഗ് റോഡിലെ മാന്യത ടെക് പാർക്കിന് സമീപത്തുള്ള മാൻഫോ എ സി കൺ വെൺഷൻ സെൻററിൽ ആണ് പരിപാടി. ഇന്ന് രാവിലെ 10:30 മുതൽ പ്രോഗ്രാം ആരംഭിക്കും. പ്രവേശനം സൗജന്യം. മുഖ്യാതിഥിയായി മലയാള സിനിമയുടെ ജനപ്രിയമുഖം ശ്രീ ദിലീപ് പങ്കെടുക്കും. നാദിർഷയുടെ നേതൃത്വത്തിൽ ഉള്ള സംഗീത വിരുന്നും അരങ്ങേറും.രമേഷ് പിഷാരഡി ,ധർമജൻ, ആര്യ തുടങ്ങിയവരുടെ ഹാസ്യപരിപാടികളും സംഗമത്തിന് മാറ്റു കൂട്ടും. ബി ഡി എ…
Read Moreകാൺപൂരിന് അടുത്ത് ഇൻഡോർ-പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി;63 മരണം;150 പേർക്ക് പരിക്ക്.
കാൺപുർ: ഉത്തർപ്രദേശിലെ പുക്രായനിൽ വച്ച് പാട്ന-ഇൻഡോർ എക്സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. കാൻപൂരിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് അപകടം നടന്ന പുക്രായൻ. പുലർച്ചെ മൂന്നു മണിയോടെ സംഭവിച്ച ദുരന്തത്തിൽ 4 എ സി കോച്ചുകൾ അടക്കം 14 ഓളം കോച്ചുകൾ പൂർണമായും തകർന്നു. ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളിച്ചക്കുറവുമൂലം ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പോലീസും മറ്റു സേനകളും സജീവമായി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പൂർണമായും തകർന്നിരിക്കുന്ന കോച്ചുകളിൽ ഇനിയും ഒട്ടേറെ പേർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതായി പോലീസ് അറിയിച്ചു.
Read Moreബ്ലാസ്റ്റേഴ്സിനെ മുംബൈ ചവിട്ടി താഴ്ത്തി.
മുംബൈ: സച്ചിന്റെ നാട്ടിൽ നടന്ന മൽസരത്തിൽ സച്ചിന്റെ ടീമിനെ നാണം കെടുത്തി സച്ചിന്റെ നാട്ടിലെ ടീം.ബ്ലാസ്റ്റേഴ്സിനെ 5-0ന് തോൽപിച്ച് മുംബൈ. മുംബൈയുടെ ഡീഗോ ഫോർലാന് ഹാട്രിക് നേടി
Read Moreകാസര്‍കോഡ്: 10 ലക്ഷം രൂപയുടെ അസാധുവാക്കിയ അഞ്ഞൂറ് ,ആയിരം രൂപയുടെ നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നല്‍കുന്ന സംഘം കാസര്‍കോട് പിടിയിലായി.
10 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപ വിലവരുന്ന പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ പഴയ ആയിരത്തിന്റെ നോട്ടുകളുമായെത്തിയാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്.ഇവരില്‍ നിന്ന് 4,80000 രൂപ വിലവരുന്ന രണ്ടായിരം രൂപ പിടിച്ചെടുത്തു. നീലേശ്വരം സ്വദേശികളായ ഹാരിസ് , സഹോദങ്ങളായ നിസാര്‍, നൗഷാദ്, ചിറമ്മലിലെ സി.എച്ച് സിദ്ദീഖ്, പാലക്കുന്നിലെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.ഇവരെ ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Read Moreപ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാം;രണ്ടായിരത്തിന്റെ നോട്ടു സ്കാന്‍ ചെയ്യുകയേ വേണ്ടു;വ്യത്യസ്തമായ ആപ്പുമായി ബെന്ഗളൂരു കമ്പനി.
ബെംഗളൂരു: അയിരം അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപയുടെ നോട്ടിനെ ചൊല്ലി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടന്നത്. പുതിയ നോട്ട് അച്ചടിച്ച രീതിയും അതിലെ സുരക്ഷാ സംവിധാനങ്ങളുമൊക്കെ ചര്‍ച്ചായി. പ്രചരിച്ച കഥകളുടെ അത്രയൊന്നുമില്ലെങ്കിലും പുതിയ നോട്ടുകളില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി ‘മോദി കീ നോട്ട്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു നോട്ടിലെ സെക്യൂരിറ്റി ത്രെഡ് സ്‌കാന്‍ ചെയ്യൂ. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നവംബര്‍ എട്ടിന് നരേന്ദ്രമോദി സംസാരിച്ച പ്രസംഗം കാണാം,…
Read Moreവിജയ്മല്യയുടെതടക്കമുള്ള വമ്പൻ ബിസിനസുകാരുടെ കടം എഴുതിത്തള്ളി എന്ന് മാധ്യമങ്ങള്‍ നൽകിയ വാര്‍ത്ത തെറ്റ്: ആര്‍ ബി ഐ ഗവര്‍ണര്‍; ഡി എന്‍ എ യുടെ രാഷ്ട്രീയം വെളിപ്പെടുന്നു.
ഡല്‍ഹി : വിജയ്മല്യയുടെതടക്കമുള്ള വമ്പൻ ബിസിനസുകാരുടെ കടം എഴുതിത്തള്ളി എന്ന തെറ്റായ വാർത്ത മാധ്യമങ്ങൾ നൽകിയെന്ന് എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ. ബാങ്കിന്റേത് ബാലൻസ് ഷീറ്റ് ക്രമീകരിക്കാനുള്ള സാങ്കേതിക നടപടിക്രമം മാത്രമായിരുന്നുവെന്നും അരുന്ധതി ഭട്ടാചാര്യ വിശദീകരിക്കുന്നു. വൻകിട വ്യവസായികളുടെ 7016 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയെന്ന വാർത്ത കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. വിജയ് മല്യയുടെ 1201 കോടിയടക്കമുള്ള തുകകൾ നിഷ്ക്രിയ ആസ്തിയായി കണ്ട് എസ്ബിഐ ബാലൻസ് ഷീറ്റിൽനിന്നും മാറ്റുകയായിരുന്നു. ഇവ അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് എന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് മാറ്റിയത്. എസ്ബിഐയുടെ നടപടി…
Read Moreപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22 ന് ചേരും.
തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ സമ്മേളനത്തില്‍ ഉണ്ടാവില്ല. വിശദമായ ചര്‍ച്ചയ്ക്കു ശേഷം സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയ ശേഷം സഭ പിരിയും. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി 2011 ഡിസംബര്‍ ഒന്‍പതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സഹകരണമേഖലയെ സംബന്ധിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍…
Read Moreഇന്ന് മുതിര്‍ന്ന പൗരൻമാർക്ക് മാത്രം പണം.
ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് അസാധു നോട്ടുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമെ ഇന്ന് പഴയ നോട്ട് മാറ്റി നല്‍കി പുതിയത് വാങ്ങാനാവു. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കല്ലാത്തവര്‍ക്കും നടത്താം. പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ പ്രവര്‍ത്തിക്കും. ഇന്ന് മാത്രമാണ് നിയന്ത്രണമെന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷൻ അധ്യക്ഷന്‍ രജിവ് ഋഷി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന മറ്റുജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടാണ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അസാധു നോട്ടുകൾ മാറ്റുന്നതിന്…
Read Moreനോട്ട് അസാധു ആക്കിയതിന് സുപ്രീം കോടതിയുടെ പിന്തുണ.
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി . ജനങ്ങളെ ഇങ്ങനെ പിഴിയുന്നതെന്തിനെന്ന് കോടതി ചോദിച്ചു . 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്ന് വ്യക്തമാക്കണം . ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാൻ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു. ഓരോ വ്യക്‌തിക്കും ബാങ്കുകളിൽനിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയിൽനിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം, നോട്ട് അസാധുവാക്കലിനെ സുപ്രീം കോടതി പിന്തുണച്ചു . കേന്ദ്രസർക്കാർ…
Read More