ബി.എം.ടി.സി-കെ.എസ്.ആർ.ടി.സി ബസ് സമരം പൂർണം; എസ്മ പ്രയോഗിക്കാൻ സർക്കാർ;ആർ.ടി.സി.ബസ് സ്റ്റാൻ്റുകളിൽ സ്വകാര്യ ബസുകൾക്ക് പ്രവേശിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് ആർ ടി സി ബസ് സമരം ആരംഭിച്ചു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ള സമരം സംസ്ഥാനത്ത് ആകമാനം ബാധിച്ചിട്ടുണ്ട്.

നഗരത്തിൽ എതാനും ബി.എം.ടി.സി ബസുകൾ ഒഴികെ എല്ലാം നിർത്തിവച്ചിരിക്കുകയാണ്.

ആറാം ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള ശമ്പള വർദ്ധനവാണ് യുണിയനുകൾ ആവശ്യപ്പെടുന്നത്.

8 ശതമാനം വരെ ശമ്പളം ഉയർത്താൻ സർക്കാർ തയ്യാറാണ്. എന്നാൽ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിയില്ലാതെ മാറ്റം വരുത്താൻ കഴിയില്ല, ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പറഞ്ഞു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

സർക്കാറിൻ്റെ ഉറപ്പ് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയൻ തയ്യാറാകുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല, സ്വകാര്യ ബസുകളെ ആർ.ടി.സി.ബസ് സ്റ്റാൻ്റുകളിൽ കയറാൻ അനുവദിച്ചിട്ടുണ്ട്.

എസ്മ പ്രയോഗിക്കുകയും സമരം നടത്തിയ ദിവസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം നൽകില്ല എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts