അന്യ സംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് നിർബന്ധിത ഐസൊലേഷനും ,ആർ.ടി.പി.സി.ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

quarantine

ബെംഗളൂരു: നഗരത്തിലെ കോവിഡ് 19 കേസുകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടിപി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക  സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിലധികം പഴക്കമില്ലാത്ത നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.

ഞങ്ങൾ വിഷയം ചർച്ച ചെയ്യുകയും സന്ദർശകർ നഗരത്തിൽ സാധാരണ ജോലി പുനരാരംഭിക്കുന്നതിന്മുമ്പ് ഒരാഴ്ചത്തേക്ക്‌ സ്വയം ഐസൊലേഷനിൽ പോയതിന് ശേഷം ആർടിപിസിആർ പരിശോധനയ്ക്ക്വിധേയമാവുകയും വേണം എന്ന് തീരുമാനിക്കുകയും ചെയ്തു,” എന്ന് ഗുപ്ത പറഞ്ഞു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഇക്കാര്യത്തിൽ തീരുമാനത്തിനായി ഞങ്ങൾ നിർദ്ദേശം സർക്കാരിന് മുമ്പാകെ സമർപ്പിക്കും, ”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒന്നും തന്നെ പുറത്തിറങ്ങിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts