കോവിഡ് 19 രോഗികൾക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകളുടെ എണ്ണവും വാക്സിനേഷന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വിക്ടോറിയ ആശുപത്രിക്ക് നിർദ്ദേശം നൽകി.
രണ്ടാം കോവിഡ് 19 തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രക്രിയയും കിടക്കകളുടെ എണ്ണവും അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ആശുപത്രി സന്ദർശിച്ചിരുന്നു. 100 മുതൽ 120 വരെ ആളുകൾക്ക് വിക്ടോറിയ ആശുപത്രിയിൽ ദിവസേന വാക്സിനേഷൻ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ദിവസവും ആശുപത്രി സന്ദർശിക്കുന്ന ആയിരത്തിലധികം രോഗികളിൽ 300 ലധികം പേർക്ക് വാക്സിനെക്കുറിച്ചു അവബോധം സൃഷ്ടിച്ച് വാക്സിനേഷൻ നൽകാൻ കഴിയും“, എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയെടുക്കാനും വാക്‌സിനെക്കുറിച് ആശുപത്രി പരിസരത്ത് ഇൻസ്ട്രക്ഷൻ ബോർഡുകൾ സ്ഥാപിക്കാനും ആശുപത്രി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുമ്പ് വിക്ടോറിയ ആശുപത്രിയിലെ എല്ലാ കിടക്കകളും കോവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചവർക്കായി 150 കിടക്കകൾ ഇപ്പോൾ നീക്കിവെച്ചിട്ടുണ്ട്. ശേഷിക്കുന്ന കിടക്കകൾ മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.