അനേക്കൽ :വി.ബി.എച്ച്.സി നന്മ കൾചറൽ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഇന്ന് വിഭവ യോഗ സെൻററിൽ നടന്നു. നന്മ പ്രസിഡന്റ് ശ്രീ ജിൻസ് അരവിന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ ജിതേഷ് അമ്പാടി സ്വാഗതം പറഞ്ഞു. നൻമ ക്രിസ്മസ് ആഘോഷം ഡിസംബർ 18 തീയതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചു. നന്മ കൾചറൽ അസോസിയേഷന്റെ ശ്രീ ബെവിന്റെ നേതൃത്വത്തിൽ ഉള്ള സുവനീർ കമ്മിറ്റി രൂപീകരിച്ചു. നൻമയുടെ മുതിർന്ന അംഗവും രക്ഷാധികാരിയുമായ ശ്രീ ശങ്കരേട്ടന്റെ ഷഷ്ടി പൂർത്തി ആഘോഷത്തിന്റെ ഭാഗമായി നൻമ പ്രസിഡൻറ് ശ്രീ ജിൻസ് അരവിന്ദ്…
Read MoreMonth: December 2016
കുട്ടികളെ ഉണ്ടാക്കുന്ന കാര്യത്തില്‍ കുടുംബങ്ങള്‍ മത്സരബുദ്ധി പ്രകടിപ്പിക്കണം;കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണ്.
തൊടുപുഴ: കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ക്രിസ്തുമസിന് മുന്നോടിയായി വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനത്തിലാണ് കുടുംബാസൂത്രണത്തിനെതിരെ ഇടുക്കി രൂപതാധ്യക്ഷന്‍ ആഞ്ഞടിച്ചത്. കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്ന ഇവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍…
Read Moreകന്നഡ യുവതാരങ്ങള്‍ ആയ യെഷും രാധിക പണ്ഡിറ്റും വിവാഹിതരായി;ഇന്ന് പാലസ് ഗ്രൗണ്ടില്‍ രാജകീയ സല്‍ക്കാര ചടങ്ങുകള്‍.
ബെന്ഗളൂരു : കന്നഡ സിനിമയിലെ യുവ പ്രണയ ജോഡി കള്‍ ആയ യെഷും രാധിക പണ്ഡിറ്റും വിവാഹിതരായി.ബെന്ഗളൂരുവിലെ സോമേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങിലും തുടര്‍ന്ന് താജ് ഹോട്ടെലില്‍ വച്ചു നടന്ന സല്‍ക്കാരത്തിലും നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.കഴിഞ്ഞ ആഗസ്റ്റില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വായിക്കുക :“മിസ്റ്റര്‍ & മിസ്സിസ് രാമചാരി” വിവാഹിതരാകുന്നു. ആറു വര്‍ഷമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ടി വി സീരിയലിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്.”നന്ദ ഗോകുല്‍”എന്ന പരമ്പരയില്‍ ഒന്നിച്ചു അഭിനയിച്ച ഇരുവരും “മോഗിന മനസു”…
Read Moreഇനി “ചിന്നമ്മയുടെ കാലം”;ശശികല നടരാജന്‍ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടേറി ആകും;നേതാക്കള്‍ പോയസ് ഗാര്‍ഡനില്‍ എത്തി ആവശ്യപ്പെട്ടതിനു ശേഷം തീരുമാനം.
ചെന്നൈ : ശശികല നടരാജന്‍ എ ഐ എ ഡി എം കെ യുടെ ജനറല്‍ സെക്രട്ടേറി ആകും എന്നതിന് സ്ഥിരീകരണം.ഇന്ന് പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ ആണ് തീരുമാനം.പാര്‍ട്ടിക്കാര്‍ക്ക് ഇടയില്‍ ചിന്നമ്മ എന്ന് അറിയപ്പെടുന്ന ശശികല വളരെ കാലങ്ങള്‍ ആയി ജയലളിതയുടെ നിഴലായി തുടരുന്നുണ്ടായിരുന്നു,പക്ഷെ ആദ്യമായാണ് ഒരു വലിയ പാര്‍ട്ടി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. ജയലളിതയുടെ തോഴി എന്നാ നിലയില്‍ പ്രശസ്തയായ ശശികല പലപ്പോഴായി ജയലളിതയുമായി ഇണങ്ങിയും പിണങ്ങിയും ചെന്നൈ രാഷ്ട്രീയത്തിന്റെ തിരശീലക്കു പിന്നില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.വന്നാര്‍പെട്ട് സ്വദേശിയായ ശശികല സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നടരാജനെ…
Read Moreപുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടും;പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്;പ്രതിപക്ഷത്തെ ആഞ്ഞടിച്ച് പ്രധാനമന്ത്രി.
ദീസ: നവംബര്‍ എട്ടിന് ശേഷം പുതിയ പാപം ചെയ്ത എല്ലാ കള്ളപ്പണക്കാരെയും പിടികൂടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ കള്ളത്തരം പുറത്തുവരുമെന്ന പേടി കൊണ്ടാണ്തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. അമ്പത് രൂപയുടെയും നൂറ് രൂപയുടേയും വില കൂടിയതു പോലെ രാജ്യത്ത് പാവപ്പെട്ടവരുടെയും വിലകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ അമൂലിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍. അതുപോലെ തന്നെ പാവപ്പെട്ടവരുടെ വിലയും…
Read More35 ലക്ഷത്തിന്റെ “ഒപ്പം”വാങ്ങാൻ വന്ന നിർമ്മാതാവിന്റെ കണ്ണിലുടക്കിയത് പുലിമുരുക്കന്റ ട്രൈലർ; ഒരു കോടി ക്ക് ഞൊടിയിടയിൽ ഡീൽ ഉറപ്പിച്ച് തിരിച്ച് പോന്നു; മൊത്തം ചെലവ് 2.30 കോടി മാത്രം; തെലുഗു നാട്ടിൽ കോടികൾ കൊയ്യുന്ന “മന്യംപുലി” യുടെ കഥ ഇങ്ങനെ.
ഹൈദരാബാദ് : മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാ ണ്ഡ ചിത്രമായ പുലിമുരുകാന്‍ തെലുഗു നാട്ടിലും വെന്നിക്കൊടി പറിച്ചു മുന്നേറുകയാണ് എന്ന വാര്‍ത്ത ഒരു പുതുമയുള്ളതല്ല.”മന്യംപുലി”എന്ന പേരില്‍ ആണ് പുലി മുരുഗന്‍ തെലുഗുനാട്ടില്‍ എത്തിയത് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും മറ്റു സ്ഥലങ്ങളിലുമായി 500 ലധികം സ്ക്രീനുകളില്‍ ആണ് “മന്യംപുലി” പ്രദര്‍ശനത്തിനു എത്തിയത്.ഇപ്പോള്‍ രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്.റിലീസിനോട് അനുബന്ധിച്ച് തെലുഗു ചാനലുകളില്‍ നടന്ന പരിപാടികളില്‍ ആണ് തെലുഗു നിര്‍മാതാവ് ആയ കൃഷ്ണ റെഡ്ഢി മനസ്സ് തുറക്കുന്നത്. തന്റെ മകന്‍ നായകനായ “എന് ജെല്‍ ” എന്നാ സിനിമയുടെ…
Read Moreമോഡിക്ക് കനത്ത തിരിച്ചടി;നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നു സുപ്രീം കോടതി;
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിൽ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. സർക്കാരിനോടു നിരവധി ചോദ്യങ്ങൾ ചോദിച്ച സുപ്രീം കോടതി നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാരിനോട് ഒൻപതു ചോദ്യങ്ങളാണു കോടതി ചോദിച്ചത്. എപ്പോഴാണ് നോട്ട് അസാധുവാക്കാൻ തീരുമാനമെടുത്തത്? തീരുമാനം തീർത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാൻ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്. നോട്ട് അസാധുവാക്കലിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ…
Read Moreരാഷ്ട്രപതിയുടെ ഉപദേശത്തിനു പുല്ലുവില;പാര്‍ലിമെന്റ് ഇന്നും സ്തംഭിച്ചു;പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഭരണപക്ഷം.
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ വിഷയത്തിൽ ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളിലും ചർച്ച നടന്നില്ല. ചർച്ചയ്ക്കു തയ്യാറാണെന്ന് പ്രതിപക്ഷം ലോക്സഭയിൽ വ്യക്തമാക്കിയപ്പോൾ ആദ്യം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. വൻ കുംഭകോണം തുറുന്നു കാട്ടുമെന്നും ലോക്സഭയിൽ താൻ സംസാരിച്ചു കഴിയുമ്പോൾ വൻ ഭൂകമ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദൈവത്തെയോർത്ത് ജോലി ചെയ്യൂ എന്ന രാഷ്ട്രപതിയുടെ ഉപദേശം പാഴായി. ഇരുസഭകളിലും ഇന്നു ബഹളം തുർന്നു. ചർച്ചയ്ക്കു തയ്യാറാണെന്ന് പതിനൊന്ന് മണിക്ക് വ്യക്തമാക്കിയ കോൺഗ്രസ് ചട്ടം മാറ്റി വച്ചുള്ള ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും നാൾ…
Read Moreഅവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അവസാന തീയതി നാളെ.
ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി നാളെക്കൂടി മാത്രം. ഡിസംബര്‍ 15 വരെ അനുമതി നല്‍കിയിരുന്നെങ്കിലും പത്താം തീയതിയിലേക്ക് വെട്ടിച്ചുരുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പൊതുഗതാഗത സംവിധാനങ്ങളായ റെയില്‍വേ, മെട്രോ, സര്‍ക്കാര്‍ ബസ്സുകള്‍, എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാന ടിക്കറ്റുകള്‍, റെയില്‍വേ കേറ്ററിംഗ് എന്നിവയ്ക്ക് പഴയ നോട്ടുകള്‍ 10ന് അര്‍ദ്ധരാത്രി വരെ മാത്രം ഉപയോഗിക്കാം. നവംബര്‍ 8ന് പഴയ 5000, 1000 രൂപ നോട്ടുകള്‍ നിരോധിച്ചെങ്കിലും അവശ്യ സേവനങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആയിരം…
Read Moreഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ- വാലറ്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്കാണ് കേന്ദ്രധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്. പെട്രോള്‍- ഡീസല്‍ വാങ്ങുമ്പോള്‍ പണമിടപാട് ഡിജിറ്റല്‍ രൂപത്തിലാക്കിയാല്‍ 0.75 ശതമാനം ഇന്‍സെന്റീവായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം നടക്കുന്ന 1,800 കോടി രൂപയുടെ ഇന്ധന വില്‍പ്പനയില്‍ 20 ശതമാനമായിരുന്ന ഡിജിറ്റല്‍ പണമിടപാട് നവംബറില്‍ 40 ശതമാനമായി ഉയര്‍ന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ 30 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ധന വില്‍പ്പന…
Read More