കന്നഡ യുവതാരങ്ങള്‍ ആയ യെഷും രാധിക പണ്ഡിറ്റും വിവാഹിതരായി;ഇന്ന് പാലസ് ഗ്രൗണ്ടില്‍ രാജകീയ സല്‍ക്കാര ചടങ്ങുകള്‍.

ബെന്ഗളൂരു : കന്നഡ സിനിമയിലെ യുവ പ്രണയ ജോഡി കള്‍ ആയ യെഷും രാധിക പണ്ഡിറ്റും വിവാഹിതരായി.ബെന്ഗളൂരുവിലെ സോമേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങിലും തുടര്‍ന്ന് താജ് ഹോട്ടെലില്‍ വച്ചു നടന്ന സല്‍ക്കാരത്തിലും നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.കഴിഞ്ഞ ആഗസ്റ്റില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

വായിക്കുക :“മിസ്റ്റര്‍ & മിസ്സിസ് രാമചാരി” വിവാഹിതരാകുന്നു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ആറു വര്‍ഷമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും ടി വി സീരിയലിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്‌.”നന്ദ ഗോകുല്‍”എന്ന പരമ്പരയില്‍ ഒന്നിച്ചു അഭിനയിച്ച ഇരുവരും “മോഗിന മനസു” എന്നാ ചിത്രത്തിലൂടെ യാണ് വലിയ സ്ക്രീനില്‍ ഒന്നിക്കുന്നത്.

yesh-radhika-1

മുഖ്യമന്ത്രി സിദ്ധരാമയ്യ ,മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡ,മുന്‍ മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.ഇന്ന് പാലസ് ഗ്രൗണ്ടില്‍ ബന്ധുക്കള്‍ക്കും ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍ക്കുമായി സല്‍ക്കാര ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.രാജകൊട്ടാരത്തിന്റെ മാതൃകയില്‍ കോടികള്‍ ചെലവാക്കി ഉള്ള സെറ്റ് ആണ് പാലസ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts