ബെംഗളൂരു : കാവേരി വിഷയത്തിൽ രണ്ട് ദിവസം മുൻപ് അരങ്ങേറിയ അക്രമണങ്ങൾ കുറച്ചധികമായി എന്ന് തിരിച്ചറിഞ്ഞ കന്നഡ അനുകൂല സംഘടനകൾ മുഖം രക്ഷിക്കാൻ വേണ്ടി പ്രഖ്യാപിച്ച സമരങ്ങൾ എല്ലാം അത്ര ശക്തമല്ലതെ പര്യാവസാനിക്കുന്നു. ഇന്നലെ പ്രഖ്യപിച്ച ട്രെയിൻ തടയൽ സമരം ഒരുതരത്തിലും ജനജീവിതത്തെ ബാധിച്ചില്ല എന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് അടക്കമുള്ള പാസഞ്ചർ ട്രെയിനുകൾ വരെ കൃത്യസമയം പാലിച്ചു . കന്നട ചാലുവാലി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആ ഉദ്യമം പോലീസ് പരാജയപ്പെടുത്തി അവരെ അറസ്റ്റ്…
Read MoreDay: 16 September 2016
നിർമാണം : ആന്റണി പെരുമ്പാവൂർ, തിരക്കഥ: മുരളി ഗോപി, സംവിധാനം : പ്രിഥ്വിരാജ് സുകുമാരൻ.നായകൻ ?
തികച്ചും നാടകീയമായ ഒരു വാർത്തയിലൂടെ മോഹൻലാലിന്റെ അടുത്ത സിനിമയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. ലൂസിഫർ എന്ന് പേരിട്ട സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് സംവിധാനം യുവ താരം പ്രിഥ്വിരാജ്, കഥയും തിരക്കഥയും മുരളി ഗോപി. മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതേ വാർത്ത പ്രിഥ്വിരാജും തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
Read Moreകാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്
ചെന്നൈ:ഇന്ത്യൻ വ്യോമസേന വിമാനം എ.എൻ-32 യിൽ യാത്ര ചെയ്ത എല്ലാവരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്നും പോർട്ട് ബ്‌ളെയറിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു വിമാനം അപ്രത്യക്ഷമായത്.വിമാന യാത്രക്കാരുടെ കുടുംബങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് വ്യോമസേന ഇക്കാര്യം വ്യക്തമാക്കിയത്.നഷ്ടപരിഹാര നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ടുനൽകാനും വ്യോമസേന അഭ്യര്ത്ഥിച്ചു. കഴിഞ്ഞ ജൂലൈ 22 നു ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നിന്ന് പുറപ്പെട്ട എ .എൻ 32 വിമാനത്തിൽ 29 യാത്രക്കാരാണുണ്ടായത്.കോഴിക്കോട് സ്വദേശികളായ വിമൽ, സജീവ് കുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.ഇതുവരെ നടത്തിയ അന്വേഷണത്തിൽ വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അപകടത്തെ ആരും തന്നെ അതിജീവിച്ചതായി…
Read More