ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. . ബെംഗളൂരുവിലെ നെല്മംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മര്‍ദനത്തിനിരയായത്. ഒരുവര്‍ഷത്തോളമായി ഈ കുട്ടി ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ ട്യൂഷനു പോയി വരികയായിരുന്നു.ബെല്‍റ്റ് ഉപയോഗിച്ചാണ് കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ മര്‍ദ്ദിച്ചത്  

Read More

അവസാനം വിൻഡീസിന് സമനില; റോസ്റ്റൻ ചേസിന് സെഞ്ചുറി.

കിംഗ്സ്റ്റൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. റോസ്റ്റൻ ചേസിന്റെ സെഞ്ചുറിയും മഴയുടെ ഇടപെടലുമാണ് ഒരു കനത്ത തോൽവിയിൽ  നിന്നും വിൻഡീസിനെ രക്ഷിച്ചത്. വിൻഡീസിന്റെ ആദ്യ  ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു.  രണ്ടാം ഇന്നിംഗ്സിൽ 48 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളും നഷ്ടമായിരുന്നു.എന്നാൽ 137 റൺസ് എടുത്ത റോസ്റ്റൺ പുറത്താകാതെ നിന്ന് കളിയിലെ താരമായി. ജെർമയൻ ബാക്വോഡ് 63 റൺസും ഷെയിൻ ഡോവിച്ച് 64 റൺസും എടുത്ത് റോസ്റ്റണ് പിൻതുണ നൽകി. അവസാന ദിവസം 6 വിക്കറ്റിന് 388 റൺസ് നേടി വിൻഡീസ്.

Read More

ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗം: പരാമർശങ്ങളിൽ മലക്കം മറിഞ്ഞു അസം ഖാൻ.സമാജ്വാദി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രതിപക്ഷം ആസൂത്രണം ചെയ്‌തതായിരിക്കാം ബലാത്സംഗം എന്ന പ്രസ്താവന വിവാദം ആയപ്പോൾ ഇസ്ലാമിക നിയമപ്രകാരം പ്രതികളെ ശിക്ഷിക്കുമെന്നു പുതിയ പ്രസ്താവന.

ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും…

Read More

ശക്തമായ റോഡ്‌ സുരക്ഷാ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു ,ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ,ഗതാഗത നിയമങ്ങൾ കർശനമാക്കും ,ഇനി പിഴ തുകകൾ ആയിരങ്ങളിൽ മാത്രം ,ലൈസൻസില്ലാതെ ഓടിച്ചാൽ ജയിൽ വാസം ,ഹെല്മെറ്റില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ദില്ലി: ഏറെ നാളത്തെ ആവശ്യമായ റോഡ് സുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാന്‍ പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍. ബില്ലിലുണ്ട്.. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നത് 2000 രൂപ പിഴയും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.അമിത വേഗതയ്ക്ക് 1000 മുതല്‍ 4000 രൂപ വരെ പിഴ ഈടാക്കാം.വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി…

Read More

മയക്കുമരുന്ന് വില്പനക്കാരെ ദയയില്ലാതെ കൊന്നൊടുക്കി ഫിലിപ്പൈൻസ് .വിൽപ്പനയെ സഹായിക്കുന്നവരെയും കൊന്നു തള്ളാൻ പ്രെസിഡന്റിന്റെ ഉത്തരവ്,ഒരു ലക്ഷം പേര് കിഴടങ്ങി ,500 നു മേലെ ആള്ക്കാരെ വെടിവെച്ചു കൊന്നു,സൈനിക ജനറൽന്മാരുൾപ്പടെ നിരവധിപ്പേരെ അറസ്റ്റ് ചെയ്‌തു.മേയറും മകനും ഉൾപ്പടെയുള്ളവരെ കൊന്നു കളയാൻ പ്രെസിഡന്റിന്റെ കൽപ്പന.

മനില: . രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഫിലിപ്പൈൻസിൽ അരുംകൊലകള്‍ നടപ്പാക്കുന്നു . മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്. പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര്‍ കീഴടങ്ങിയതായാണ് കണക്ക്. മയക്കു…

Read More

ജി.എസ്.ടി. ബില്‍ രാജ്യസഭയില്‍ പാസായി.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസായി.ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആണ് രാജ്യസഭയില്‍ സഭയില്‍ ബില്‍ അവതരിപ്പിച്ചത്.ചരിത്രപരമായ ചുവടവയ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി രാജ്യത്തു എല്ലായിടത്തും ഒരേ നികുതി,ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നികുതി എന്നത് ഇനി ഇല്ലാതാകും. ജി.എസ്.ടി. ബില്‍ പാസായതോടെ  രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കണക്ക്.എ.ഐ.എ.ഡി.എം.കെ .വിട്ടുനിന്നു.മണിബില്‍ ആയി കൊണ്ടുവന്നതിനെ ചിദംബരത്തിന്റെ നേതൃത്വത്തില്‍ എതിര്‍ത്ത്,മണി ബില്ലില്‍ മാറ്റം വരുത്താന്‍ രാജ്യസഭക്ക് അധികാരം ഇല്ല,എന്നാല്‍ എന്നാല്‍ ഫിനാന്‍സ്…

Read More

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായവുമായി എംഎ യൂസഫലി.

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍  കഴിയുന്ന പ്രവാസികള്‍ക്ക് സഹായവുമായി മലയാളി വ്യവസായി എംഎ യൂസഫലി. ഏഴ് മാസമായി ശമ്ബളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ അഹമ്മദ് ജാവേദ് മുഖേനെ എത്തിക്കുമെന്ന് യൂസഫലി ഉറപ്പ് നല്‍കി.പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകാനായി രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ്യ വസ്തുക്കളും മറ്റവശ്യ സാധനങ്ങളും വിതരണം…

Read More

സുഷമ സ്വരാജിനെ ഓർത്ത് നമുക്ക് അഭിമാനിക്കാം. വയലാർ രവിയെക്കുറിച്ച് ഓർത്ത് ലജ്ജിച്ച് തല താഴ്ത്താം; തൊഴിൽ പ്രശ്നം:ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് പുറപ്പെടും

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും ശമ്ബളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കികൊണ്ടുവരാന്‍ നടപടിയായി. ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും.. മാസങ്ങളായി തൊഴിലും ശമ്ബളവുമില്ലാതെ പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് വി.കെ സിംഗ് ഇന്ന് ജിദ്ദയില്‍ എത്തിയിരുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി സിംഗും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയിരുന്നു

Read More

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനം ഇറങ്ങുന്നതിനിടെ തീപിടിച്ചു

ദുബായില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ആളപായമില്ല. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനം ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ യാത്രക്കാര്‍ അടിയന്തര വാതിലിലൂടെ രക്ഷപ്പെട്ടു. എഞ്ചിനിലുണ്ടായ തീ വിമാനത്തിലേക്കും പടരുകയായിരുന്നു. എമിറേറ്റ്സിന്റെ ഇ.കെ 521 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന്  രക്ഷപ്പെട്ടത്.

Read More

അങ്ങനെ വി.എസ്.ഭരണപരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി. വി എസിനെ അവഗണിച്ചു എന്ന് പറയുന്നവർക്ക് ആശ്വാസം, അധികാരമോഹിയാണെന്ന് പറയുന്നവർക്ക് ദൃഷ്ടാന്തം!

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയും മലമ്പുഴ നിയോജക മണ്ഡലം പ്രതിനിധിയുമായ വി.എസ്.അച്ചുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചു.ഇന്ന് നടന്ന മന്ത്രി സഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മറ്റു രണ്ട് അംഗങ്ങൾ കൂടി വി എസി ന്റെ കൂടെ ഈ കമ്മീഷനിൽ ഉണ്ടാകും, മുൻ ചീഫ് സെക്രട്ടെറിമാരായ നീല ഗംഗാധരൻ ,സി.പി. നായർ എന്നിവരാണ് അത്. ഇരട്ടപ്പദവി പ്രശ്നത്തിൽ കുടുങ്ങാതിരിക്കാൻ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമ ഭേദഗതി കൊണ്ടു വന്നിരുന്നു. പദവി വൈകുന്നതിൽ വി.എസും അമർഷത്തിലായിരുന്നു. ഒരേ സ്ഥലത്ത് രണ്ടു…

Read More