ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ ടി സി യുടെ “രാജഹംസ “യിൽ യാത്ര ചെയ്ത മലയാളിയെ സഹയാത്രികൻ മയക്കുമരുന്ന് ശീതളപാനീയത്തിൽ കലക്കി നൽകി കൊള്ളയടിച്ചു. ലിംഗ രാജപുരം സ്വദേശി സുജയ് എന്നയാൾക്കാണ് ഈ ദുര്യോഗം നേരിട്ടത്. 50000 രൂപ മൊബൈൽ സ്വർണമാല മോതിരം വാച്ച് പാസ്പോർട്ട് എന്നിവ നഷ്ടപ്പെട്ടവയിൽ പെടുന്നു. ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇടക്കിടെ ബോധക്ഷയം സംഭവിക്കുന്നുണ്ട് ,അമിത ഡോസ് മരുന്നാണ് കാരണമെന്ന് ഡോക്ടർമാർ. സ്വകാര്യ കമ്പനി ജീവനക്കാരനായ സുജയ് മൈസൂരിൽ…
Read MoreDay: 23 August 2016
ഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി
ഐഎസിനുതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ ജരാബ്ലസിലും കുര്‍ദ് സ്വാധീന മേഖലയായ മാന്‍ബിജിലും സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് തുര്‍ക്കി രംഗത്തെത്തിയത്.നാറ്റോ അംഗവും അമേരിക്കന്‍ സഖ്യസേനയുടെ ഭാഗവുമായ തുര്‍ക്കി ഐെസിന്റെ മുഖ്യശത്രുവായി മാറിയിരിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
Read Moreകേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി
കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക് ഇല്ല എന്ന പ്രശ്നത്തിനാണ് ഇതോടുകൂടി പരിഹാരമാകുന്നത്.സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവ ലയിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ടത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സംസ്ഥാന സഹകരണ ബാങ്കിന് 16000 കോടിരൂപയുടെയും ജില്ലാ ബാങ്കുകള്‍ക്ക് 47000 രൂപ കോടിയു ടെയും മൂലധ നമാണ് നിലവിലുള്ളത്. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശമ്ബളം ഉള്‍പ്പെടെ സര്‍ക്കാര്‍ സംബന്ധ മായ എല്ലാ സര്‍വ്വീസുകളും…
Read Moreഉസൈൻ ബോൾട്ട് ബ്രസീലിയൻ വിദ്യാർഥിയോടൊപ്പം വിജയം ആഘോഷിക്കുന്ന ചൂടൻ ചിത്രങ്ങൾ പുറത്തായി
റിയോ: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പുതിയ വിവാദത്തില്‍, ഒളിംപിക്സിലെ ചരിത്ര ട്രിപ്പിള്‍ ട്രിപ്പിളിന് ശേഷം ആഘോഷിയ്ക്കാന്‍ പെണ്‍കുട്ടിയോടൊപ്പം രാത്രി പങ്കിട്ട ഉസൈന്‍ ബോല്ട്ടിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ജെഡി ഡ്യുവര്‍ട്ട് എന്ന ഇരുപതുകാരി റിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്നോടൊപ്പമുള്ളത് താരമാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്നു പ്രഖ്യാപിച്ച പെണ്‍കുട്ടി വേഗത്തിന്‍റെ താരമായ ഉസൈനോട് ഒപ്പം ചിലവിട്ട നിമിഷങ്ങളെ ‘നോര്‍മല്‍’ എന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ഉസൈന്‍ തന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ ഒളിമ്പിക്സിലെ വിജയം സ്വയം മറന്ന്…
Read Moreകൂടുതൽ കാശു കൊടുത്തു ജൈവ പച്ചക്കറി വാങ്ങുന്നവർ ശ്രദ്ധിക്കുക.നിങ്ങൾ കബളിപ്പിക്കപ്പെടുന്നു
ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വന്‍ വില ഈടാക്കി വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്തായതോടെ പദ്ധതി അവസാനിപ്പിച്ച ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് പിഴ ചുമത്തി തടിതപ്പാനൊരുങ്ങുകയാണ്. പുറത്തുനിന്നെത്തുന്ന പച്ചക്കറി സുരക്ഷിതമല്ലെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് ജൈവ പച്ചക്കറി ചന്ത തുടങ്ങുന്നത്. തെരഞ്ഞെടുത്ത പത്ത് കര്‍ഷകരുടെ തോട്ടത്തില്‍ നിന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളെടുക്കണം. വിഷമില്ലെന്ന്…
Read Moreപാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ വിമനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു
ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ വിമനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു.എയര്‍ഇന്ത്യ, ജെറ്റ്‌എയര്‍വെയ്സ്,ഇന്റിഗോ,സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്ബനികളുടെ വിമാനങ്ങളാണ് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നത്.അഹമ്മദാബാദ് പോലുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത കൂടുതല്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക കാരണങ്ങളും ഇന്ത്യന്‍ കമ്ബനികളുടെ അപേക്ഷയ്ക്കു പിന്നിലുണ്ടെന്നാണ് സൂചന
Read Moreപാകിസ്താനെ വാഴ്ത്തി ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിപ്പിച്ചെന്നും കാണിച്ച് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ബെംഗളൂരു: പാകിസ്താനെ വാഴ്ത്തി ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിപ്പിച്ചെന്നും കാണിച്ച് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.നേരത്തെ പാകിസ്താനിലേക്ക് പോകുന്നത് നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശം പ്രമുഖ തെന്നിന്ത്യന്‍ നടിയായ രമ്യ നടത്തിയിരുന്നു.ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാകിസ്താന്‍ പരാമര്‍ശം. “പാകിസ്താനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്,വ്യത്യാസമില്ല. അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചു” എന്നായിരുന്നു രമ്യയുടെ പാകിസ്താന്‍…
Read Moreഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു. ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന്‍ നിഷേധിച്ചു.
Read Moreമുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍
നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. വളയം സ്വദേശിയായ നിധിന്‍ ആണ് അറസ്റ്റിലായത്. ഇയാളാണ് പ്രതികള്‍ക്ക് ഇന്നോവ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ പേരു വിവരങ്ങളടക്കമുള്ള എല്ലാവിവരങ്ങളും പൊലീസിന് ലഭിച്ചു..കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.
Read Moreമുന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു
മുന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു.92 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.സിംഗപ്പൂരിന്‍്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം പ്രസിഡന്‍റ് പദവി വഹിച്ച ആള്‍ കൂടിയാണ് ഇന്ത്യന്‍ വംശജനായ എസ് ആര്‍ നാഥന്‍.. മൂന്നാഴ്ച മുന്‍പ് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് എസ് ആര്‍ നാഥനെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സിംഗപ്പൂര്‍ പ്രധാനമന്ത്രി ആണ് മരണ വിവരം സ്ഥിരീകരിച്ചത്.
Read More