റിയോ: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പുതിയ വിവാദത്തില്‍, ഒളിംപിക്സിലെ ചരിത്ര ട്രിപ്പിള്‍ ട്രിപ്പിളിന് ശേഷം
ആഘോഷിയ്ക്കാന്‍ പെണ്‍കുട്ടിയോടൊപ്പം രാത്രി പങ്കിട്ട ഉസൈന്‍ ബോല്ട്ടിന്റെ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ജെഡി ഡ്യുവര്ട്ട് എന്ന ഇരുപതുകാരി റിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്നോടൊപ്പമുള്ളത് താരമാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്നു പ്രഖ്യാപിച്ച പെണ്‍കുട്ടി വേഗത്തിന്റെ താരമായ ഉസൈനോട് ഒപ്പം ചിലവിട്ട നിമിഷങ്ങളെ ‘നോര്‍മല്‍’ എന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ഉസൈന്‍ തന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഒളിമ്പിക്സിലെ വിജയം സ്വയം മറന്ന് ആഘോഷിക്കാനെത്തിയത് റിയോയിലെ ബാറാ ഡി എന്ന നിശാക്ലബ്ബില്‍ ആയിരുന്നു.
ഈ ക്ലബ്ബിലും സ്വകാര്യ മുറിയിലുമായി ബോല്ട്ടിനോടൊപ്പം ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് ഈ പെണ്‍കുട്ടി പങ്കു വച്ചത്. എന്നാല്‍ നിശാ പാര്‍ട്ടിക്കിടയില്‍ ബോള്‍ട്ടിനോടൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും വൈറല്‍ ആകുന്നുണ്ട്.
Related posts
-
കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ലോകകപ്പ് വിജയിയും ഇതിഹാസ താരവുമായ ലയണൽ മെസി... -
ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ ‘പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
മുംബൈ: മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയുടെ ഐപിഎൽ... -
ഫിഫ വേൾഡ്കപ്പ്; സ്പെയിൻ ജേതാക്കൾ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ സ്പെയിൻ- അർജന്റീന പോരാട്ടത്തിൽ വിജയിച്ച് സ്പെയിൻ. ബെംഗളൂരുവാർത്തയുടെ...
