സൂക്ഷിക്കുക! ബസിലും മയക്കുമരുന്നു നൽകി കൊള്ള നടത്തുന്ന സംഘങ്ങൾ സജീവം. ഇന്നലത്തെ നിർഭാഗ്യവാൻ ഒരു മലയാളി.

ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ ടി സി യുടെ “രാജഹംസ “യിൽ യാത്ര ചെയ്ത മലയാളിയെ സഹയാത്രികൻ മയക്കുമരുന്ന് ശീതളപാനീയത്തിൽ കലക്കി നൽകി കൊള്ളയടിച്ചു. ലിംഗ രാജപുരം സ്വദേശി സുജയ് എന്നയാൾക്കാണ് ഈ ദുര്യോഗം നേരിട്ടത്.

50000 രൂപ മൊബൈൽ സ്വർണമാല മോതിരം വാച്ച് പാസ്പോർട്ട് എന്നിവ നഷ്ടപ്പെട്ടവയിൽ പെടുന്നു. ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇടക്കിടെ ബോധക്ഷയം സംഭവിക്കുന്നുണ്ട് ,അമിത ഡോസ് മരുന്നാണ്  കാരണമെന്ന് ഡോക്ടർമാർ.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

സ്വകാര്യ കമ്പനി ജീവനക്കാരനായ സുജയ് മൈസൂരിൽ ഒരു സുഹൃത്തിനെ കണ്ട് മടങ്ങി   വരികയായിരുന്നു. മറ്റു ചില ആവശ്യങ്ങൾക്കായി കയ്യിൽ പൈസയും കരുതിയിരുന്നു .സമീപത്ത് വന്നിരുന്ന ഒരു വ്യക്തി പരിചയപ്പെടുകയു  സംസാരിക്കുകയും ചെയ്ത.മൺഡ്യയിൽ ചായ കുടിക്കാൻ  നിർത്തിയപ്പോൾ അയാൾ രണ്ട്  ജ്യൂസുമായി സമീപത്തു വന്നു ,ജ്യൂസ് നിരസിച്ചപ്പോൾ പാക്കിംഗ് കാണിച്ച് കൊടുക്കുകയും നിർബന്ധിക്കുകയും ചെയ്തു. അത് കുടിച്ചതിന് ശേഷം ഒന്നും ഓർമയില്ല. അടുത്ത ദിവസം ബോധം തെളിഞ്ഞപ്പോൾ ബസ്റ്റാന്റിൽ നിലത്ത് കിടക്കുകയായിരുന്നു .മദ്യപനാണെന്ന് കരുത് ആരും സഹായിച്ചില്ല, പിന്നെ സുഹൃത്തുക്കൾ എത്തി ആശുപത്രിയിലാക്കുകയായിരുന്നു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
[masterslider id="10"]

Related posts