ഇന്ന് ജൻമാഷ്ടമി നഗരത്തിലെ കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ;ഇസ്കോണിൽ ഉൽസവം 24നും 25നും

ബെംഗളൂരു: കൃഷ്ണ ജൻമദിനമായ ഇന്ന് നഗരത്തിൽ എല്ലാ  കൃഷ്ണ ക്ഷേത്രങ്ങളും വിപുലമായ പരിപാടികളോടുകൂടി ജൻമാഷ്ടമി ആഘോഷിക്കുന്നു.

പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ മഹാലക്ഷ്മി ലേഔട്ടിൽ ഇസ് കോണിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ഇന്നും നാളെയുമായാണ്  പരിപാടികൾ.108 തരം ഭക്ഷണ പദാർത്ഥങ്ങളാണ് ഭഗവാന് നിവേദിക്കാനായി ഒരുക്കിയിരിക്കുന്നത്, ടൺ കണക്കിന് ശർക്കര പൊങ്കൽ  ഭക്തർക്ക് പ്രസാദമായി നൽകാൻ തയ്യാറാക്കിയിട്ടുണ്ട്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കേസരി ,പനിനീർ, തുടങ്ങിയവ ചേർത്ത ജലത്തിൽ ഇന്ന് ഭഗവാന് അഭിഷേകം നടക്കും. ഇന്നു രാത്രിയോടെ തൈര്, പാല് ,നെയ്യ് ,തേൻ, ഇളനീർ തുടങ്ങിയ വ ചേർത്ത് ഗംഗാജലത്തിൽ  നടത്തുന്ന അഭിഷേകത്തോടെ ചടങ്ങുകൾ അവസാനിക്കും.

ആയിരക്കണക്കിന്  ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്ന രണ്ടു ദിവസത്തേക്ക് ,സുരക്ഷയുടെ കർശന നടപടികൾ  എടുത്തിട്ടുണ്ട്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts