കാബൂളിലെ അമേരിക്കൻ സർവ്വകലാശാലയിൽ ഭീകരാക്രമണം; അഞ്ച് പേർക്ക് പരിക്ക് ;നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.

കാബൂൾ : അമേരിക്കൻ സർവ്വകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്, പുലിസ്റ്റർ ജേതാവ് മസൂദ് ഹൊസൈനി അടക്കമുള്ളവർ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ എട്ടിന് സർവ്വകലാശാലയിലെ രണ്ട് അദ്ധ്യാപകരെ ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു. ഏറ്റുമുട്ടലും അക്രമണവും തുടരുന്നു.

Read More

ലേലു അല്ലു ലേലു അല്ലു ; യുവരാജാവ് നിലപാട് മാറ്റി; “കീർത്തിമുദ്ര “കേരള പപ്പുവിന്റെ അഭിപ്രായത്തിന് കാതോർത്ത് കേരള സംഘപരിവാറുകാർ

ഡൽഹി : മഹാത്മാഗാന്ധി  വധത്തിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി നിലപാട് മാറ്റി. അപകീർത്തി കേസിൽ സുപ്രീകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലാണ് രാഹുലിന്റെ വിശദീകരണം. ഒരു സംഘടന എന്ന നിലയിൽ ആർ എസ് എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആർ എസ് എസുമായി ബന്ധമുള്ള ചിലരാണ് അതിനു പിന്നിൽ എന്നാണ് പറഞ്ഞത്. രാഹുലിന്റെ വിശദീകരണം കേട്ട കോടതി കേസ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി. 2014 മാർച്ച് 6 ന്  നടന്ന ഒരു റാലിയിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസുകാരാണ് എന്ന പ്രസ്താവന നടത്തുകയായിരുന്നു,ഇതിനെതിരെ രാജേഷ്…

Read More

ഇന്ത്യൻ മാധ്യമങ്ങൾക്ക് പാക്കിസ്ഥാൻ വിലക്ക് കല്പിക്കുന്നു .അരുൺ ജെയ്‌റ്റിലി സാർക് സമ്മേളനത്തിൽ പങ്കെടുക്കില്ല

ന്യൂദല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല.ഇന്ത്യ -പാക്കിസ്ഥാന്‍ ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്‌കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.പാക്കിസ്ഥാനിലോക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതിനിടെ ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇസ്ലാമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിങില്‍ പങ്കെടുക്കാനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.

Read More

ഐഡിയയും വൊഡാഫോണും ലയിക്കുമെന്ന വാർത്ത ഐഡിയ തള്ളി

ദില്ലി: ടെലികോം ഭീമന്മാരായ ഐഡിയയും വോഡഫോണും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഐഡിയ തള്ളി. രാജ്യത്തെ ടെലികോം രംഗത്ത് എയര്‍ടെല്ലിന്റെ കുത്തക അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ രംഗത്തെ ഏറ്റവും വലിയ വ്യവസായ ഉടമ്പടിക്ക് ഇരു കമ്പനികളും തയാറെടുക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ട്രായിലുടെ ഏപ്രിലിലെ കണക്കു പ്രകാരം എയര്‍ടെല്ലിന് രാജ്യത്ത് 25.22 കോടി ഉപയോക്താക്കളുണ്ട്. വോഡഫോണിന് 19.79 കോടിയും ഐഡിയയ്ക്ക് 17.46 കോടിയും ഉപയോക്താക്കളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62000 കോടി രൂപയായിരുന്നു എയര്‍ടെല്ലിന്റെ വരുമാനം. 45000 കോടി രൂപയാണ് വോഡവോണിനു വരുമാന ഇനത്തില്‍ ലഭിച്ചത്. ഐഡിയയുടേത് 35000 കോടിയും.

Read More

വിലക്കുകളെ കൂസാതെ ഉത്തര കൊറിയ.വീണ്ടും മിസൈൽ പരീക്ഷിച്ചു

സിയോള്‍: ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം . അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പരീക്ഷണത്തെ അപലപിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തി. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള കെ എൻ 11 എന്ന ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലാണ് കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയ്ക്ക് കിഴക്ക് സിൻപോ തീരത്തിന് സമീപം പ്രാദേശിക സമയം പുലർച്ചെ 5.30ഓടെയായിരുന്നു പരീക്ഷണം. ജപ്പാന്‍റെ പ്രതിരോധ മേഖലയിലെ കടലിലാണ് മിസൈൽ പതിച്ചത്. അമേരിക്കയും ദക്ഷിണകൊറിയും ചേർന്നുളള വാർഷിക സൈനിക അഭ്യാസത്തിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം.…

Read More

നസ്രിയെയെ മിയ കടത്തിവെട്ടി

കൊച്ചി: മമ്മൂട്ടിക്കും മോഹന്‍ലാലിനും ദുല്‍ഖറിനും ഒക്കെ കൂടുതല്‍ ഇഷ്ടമാണ് ആരാധകര്‍ക്ക് മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക്. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്തള്ളി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫെയ്‌സ്ബുക്കില്‍ മുന്നിലെത്തിയത്. ഈ വാര്‍ത്ത ചെയ്യുമ്പോള്‍ 75,68,726 ലക്ഷമാണ് മിയയുടെ ഫേസ്ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളുണ്ട്. വിവാഹ ശേഷമാണ് നസ്രിയയുടെ ഫെയ്‌സ്ബുക്ക് ലൈക്കില്‍ ഇടിവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക്…

Read More

രോഹിത് വെമുല ദളിത് അല്ല

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന്‍ ആയിരുന്നില്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷന്റെതാണ് കണ്ടെത്തല്‍. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.കെ. രൂപന്‍വാല്‍ അധ്യക്ഷനായ എകാംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗസ്ത് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് എ.കെ. രൂപന്‍വാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നും യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിന്…

Read More

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എക്സ്പീരിയന്‍സ് ലാന്‍ഡ് 49′ പദ്ധതിയുമായിബി എസ് എന്‍ എല്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി എസ് എന്‍ എല്‍.49 രൂപ നിരക്കില്‍ ലാന്‍ഡ്ലൈന്‍ ഫോണ്‍  പദ്ധതി. ഇതനുസരിച്ചു പുതിയ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്ക് ആദ്യ ആറുമാസം നിശ്ചിത പ്രതിമാസ നിരക്കായി 49 രൂപ നല്‍കിയാല്‍ മതി.ടെലിഫോണിന് 600 രൂപയും ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് സൗജന്യവും ആയിരിക്കും .  ബിഎസ്‌എന്‍എല്‍ നെറ്റ്‍വര്‍ക്കിലേക്കു മിനിറ്റിന് ഒരു രൂപയ്ക്കും മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് 1.20 രൂപയും ആയിരിക്കും ചാര്‍ജ്

Read More

മൈസൂരില്‍ പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മലയാളി യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

മൈസൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശി ജീവന്‍ ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്.

Read More

റിക്ക്ടര്‍ സ്കേലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം ഇറ്റലിയില്‍,വന്‍ നാശ നഷ്ട്ടം.

റോം: ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നോര്‍ഷിക്കു 10 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പെറുജിയയിലാണു പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഭൂകമ്പം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More
Click Here to Follow Us