മിമിക്രി – സിനിമാ താരം സാഗര്‍ ഷിയാസ് അന്തരിച്ചു,വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read MoreDay: 11 August 2016
മദ്യലഹരിയില്‍ വിമാനം പറത്തിയ പൈലറ്റ് പിടിയില്‍
മദ്യപിച്ചു വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്കു സസ്പെന്ഷന്. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും പൈലറ്റുമാരെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നാലു വര്‍ഷത്തേക്കാണു സസ്പെന്ഷന്. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിമാനം പുറപ്പെടുന്നതിന് മുമ്ബും എത്തിയതിന് ശേഷവും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നത് സാധാരണയാണ്. ആഗസ്റ്റ് മൂന്നിന് അബു ദാബി ചെന്നൈ വിമാനത്തിന്റെ പൈലറ്റും 10ന് ഷാര്‍ജ കോഴിക്കോട് വിമാനത്തിന്റെ പൈലറ്റുമാണ് മദ്യപിച്ചതായി തെളിഞ്ഞത്.
Read Moreആൻട്രിക്സ്- ദേവാസ് കരാർ ; സിബിഐ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രത്തിൽ ജി.മാധവൻ നായരുടെ പേരും !
ന്യൂഡൽഹി: ആൻട്രിക്സ് -ദേവാസ് കരാറിലെ അഴിമതിയെക്കുറിച്ച് അന്വോഷിച്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.ഐ.എസ്.ആർ.ഒ യുടെ മുൻ ചെയർമാനും മലയാളിയുമായ ജി മാധവൻ നായരുടെ പേര് കുറ്റപത്രത്തിൽ ഉണ്ട് എന്നാണ് വിവരം. ചില പ്രത്യേക ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മാധവൻ നായർ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കുറ്റപത്രം എന്നറിയില്ല. സി.ബി.ഐയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു .ഡോ: രാധാകൃഷ്ണൻ സത്യവിരുദ്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം പറഞ്ഞു . ജി.മാധവൻ നായർ സ്ഥാനമൊഴിഞ്ഞ ശേഷം ഡോ: രാധാകൃഷ്ണനായിരുന്നു ഐ.എസ്.ആർ.ഒ.ചെയർമാൻ സ്ഥാനത്ത് വന്നത്.
Read Moreജർമനി ബുർഖ നിരോധിക്കുന്നു ,അഭയാർത്ഥികളെ നാട് കടത്താൻ ഒരുങ്ങുന്നു
ബര്‍ലിന്‍: ജർമ്മനി ബുർഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.ആഭ്യന്തര മന്ത്രി തോമസ് മൈസീർ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികൾ. ഇത് സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികൾ ജർമ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല. കഴിഞ്ഞ മാസം അഫ്ഗാന് സ്വദേശിയായ യുവാവ് ട്രെയിനിൽ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു. പിന്നീട് ആൻസ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടികള്‍.രാജ്യത്ത് നിലവിൽ ബുർഖ ധരിക്കുന്നതിന്…
Read Moreമനമന്തയുടെ തകർപ്പൻ വിജയത്തിന് ശേഷം ലാലേട്ടന്റെ അടുത്ത തെലുഗു ചിത്രമായ “ജനതാ ഗാരേജി”ന്റെ മ്യൂസിക് റിലീസ് ഈ വെള്ളിയാഴ്ച.
തെലുഗു നാട്ടിൽ വൻ വിജയമായ മന മന്തക്ക് ശേഷം ലാലേട്ടൻ ,ജൂനിയർ എൻടി ആർ ടീമിന്റെ തെലുഗു പടം വരുന്നു. “ജനതാ ഗാരേജ് “എന്ന സിനിമയുടെ ടീസർ ഇറങ്ങിയത് റംസാൻ സമയത്തായിരുന്നു. ഈ സിനിമയുടെ മ്യൂസിക് റിലീസ് വരുന്ന വെള്ളിയാഴ്ച ഹൈദരാബാദിൽ നടക്കും. ലാലേട്ടൻ സ്വന്തം ഫെസ് ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
Read Moreമാറാട് രണ്ടാം കലാപം അന്വേഷിക്കാൻ തയ്യാറെന്ന് സി.ബി.ഐ.ബി ജെ പിയുടെ രാഷ്ട്രീയ വിജയം
ന്യൂഡൽഹി: 2003 ൽ നടന്ന രണ്ടാം മാറാട് കലാപം അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ശ്രീ കൊളക്കാടൻ മൂസ നൽകിയ അന്യാ യത്തെ തുടർന്നാണ് ഇങ്ങനെ ഒരു നിലപാട് സി.ബിഐ എടുത്തത്.
Read Moreഡെന്മാക്കിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക്
ഡെന്മാക്കിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്മാര്ക്കിനെ മികച്ച മാര്‍ജിനില്‍ തോല്പ്പിക്കനമയിരുന്നു . ഗബ്രിയല് ബാര്‍ബോസീയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ബ്രസീല്‍ ജയം അനായാസമാക്കിയത്
Read Moreബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം
ബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം. പുരുഷവിഭാഗം 64 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ മനോജ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിഥ്വാമിയയുടെ പെട്രോസ്കസിനെ ഇടിച്ചിട്ടാണ് മനോജ് കുമാര്‍ അവസാന പതിനാറില്‍ കടന്നത്.
Read Moreദുബായ് വിമാനപകടം : 7000 ഡോളര്‍ വീതം നഷ്ടപരിഹാരം
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമ്റേറ്റ്സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്ബനി കണക്കാക്കിയിരിക്കുന്നത്.
Read Moreഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും
ഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും. ഈ സൗകര്യം നിലവില്‍ വരുന്നതോടെ ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി സംസാരിക്കാനാകും.നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്വര്‍ക്കിലേക്കും ലാന്‍ഡ്ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം, Amazon.in Widgetsലാന്‍ഡ്ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ലാന്ഡ്ഫോണ് നിലവില്‍ ഉപയോഗിക്കുന്നവരെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും…
Read More