ഇസ്ളാമാബാദ് : തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 55 പേര് കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് സ്ഫോനത്തില്‍ പരിക്കേറ്റു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ് അപകടത്തില്‍ കൂടുതല്‍ ഉള്‍പെട്ടിരിക്കുന്നത്.
സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയെന്നും സൂചനയുണ്ട്.
പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.