വിസ്മയിപ്പിക്കാതെ മനമന്ത

“മനമന്ത” എന്ന തെലുഗു വാക്കിന് അർത്ഥം നമ്മൾ എല്ലാവരും എന്നാണ്. അതെ നാലു ജീവിതങ്ങൾ ഒരു ബിന്ദുവിൽ കൂടിച്ചേരുന്ന കഥ.
ഒരു “സാഹസ”ത്തിനും മുതിരാതെ ഒരു നല്ല കുടുബ കഥ പറഞ്ഞു പോകുക എന്ന ചന്ദ്രശേഖർ യെലെട്ടിയുടെ ശ്രമം നൂറു ശതമനവും വിജയം കണ്ടു.
പാട്ടും ഡാൻസും വയലൻസും സമം ചേർത്തതാണ് ഒരു സാധാരണ ബോക്സ് ഓഫീസ് ഹിറ്റാകുന്ന തെലുഗു ചിത്രം അതിൽ നിന്നു മാറി നടക്കുക എന്നത് ചന്ദ്രശേഖർ യെലട്ടിയെ പോലെ ചിലർക്ക് മാത്രം കഴിയുന്നതാണ്. അദ്ദേഹം അവസാനം ചെയ്ത സാഹസം നൽകിയ വിജയം അദ്ദേഹം നേർവഴിയിൽ ആണെന്ന് തെളിയിക്കുന്നു.മനമന്തയും ഒരു സംവിധായകന്റെ സിനിമയാണ്.കഥ പറയുന രീതിയും എഡിറ്റിംഗും മികച്ചു നിൽക്കുന്നു .
എന്നാൽ നാലു കഥകളിൽ ഒരു കഥ മാത്രം മികച്ചു നിന്നു പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു നമ്മെ സീറ്റിൽ തന്നെ പിടിച്ചിരുത്തി.സായിറാം എന്ന ഒരു മിഡിൽ ക്ലാസുകാരൻ, താൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കെറ്റിന്റെ മാനേജർ ആയി മാറാൻ ശ്രമിക്കുന്നു. അതിനു വേണ്ടി ചെയ്യുന്ന പലതും പല ഘട്ടങ്ങളിലായി അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു.ക്ലൈമാക്സ് വരെ തുടരുന്ന സംഭവവികാസങ്ങൾ പലപ്പോഴും നമ്മെ കൂടുതൽ ഉൽകണ്ഠാ കുലരാക്കും.
അടുത്ത കഥ ഒരു ചെറിയ പെൺകുട്ടി തന്റെ കുസൃതിത്തരങ്ങളിലൂടെ ഇന്നത്തെ സാമൂഹിക ചുറ്റുപാടിനോട് ഉയർത്തുന്ന ചോദ്യങ്ങൾ തികച്ചും ചിന്തനീയമാണ്.
മൂന്നാമത്തെ കഥ ഇന്നത്തെ യുവത്വത്തിന്റെ കഥയാണ് ,ലക്ഷ്യം വക്കേണ്ടതെന്താണ് എന്ന് തിരിച്ചറിയാതെ മൃദുലവികാരങ്ങളിലേക്ക് തിരിഞ്ഞു പോകുകയും അവസാനം സ്വയം എല്ലാം നഷ്ടപ്പെടുന്ന കഥ. ആദ്യത്തെ രണ്ട് കഥയുടെ അത്രയും കെട്ടുറപ്പില്ലാതെ സൃഷ്ടിച്ചിരിക്കുന്നു.
നാലാമത്തെ കഥ ഈ മൂന്നു കഥകൾ കാരണം വ്യക്തിജീവിതത്തിൽ ശ്രദ്ധ ലഭിക്കാതെ പോകുന്ന ഒരു വീട്ടമ്മ. മുകളിലെ മൂന്നു കഥകളുടെ അത്ര പോലും കെട്ടുറപ്പില്ലാത്ത തിരക്കഥ .

സായിറാമിന്റെ വേഷത്തിൽ സ്വാഭാവിക അഭിനയം പുറത്തെടുത്തു കൊണ്ട് മോഹൻ ലാൽ കസറുന്നു. ഭാവാഭിനയ ചക്രവർത്തിക്കിതെല്ലാം പുഷ്പം പറിക്കുന്ന പോലെ എന്നത് സത്യം. നല്ല നടനുള്ള ദേശീയ അവാർഡ് ലഭിക്കാത്ത തെലുഗു സിനിമക്ക് അതു നേടിക്കൊടുക്കാനുള്ള നിയോഗം ലാലേട്ടനിൽ വന്നു ചേരുമോ എന്ന് ചോദിച്ചാൽ അത് അധികമാവില്ല. പലപ്പോഴും മനസ്സിൽ മറ്റൊന്നു വച്ചു കൊണ്ട് പ്രതികരിക്കുന്ന സീനുകളിൽ ലാലേട്ടൻ തകർക്കുന്നു.
റൈന റാവു എന്ന കൊച്ചു മിടുക്കിയുടെ നിഷ്കളങ്കമായ അഭിനയം എടുത്തു പറയേണ്ടതാണ്.
വിശ്വന്ത് ദുഢു പുഡി യു ടെ അ ഭി റാം പലപ്പോഴും ഓവർ ആക്ടിംഗിലേക്ക് വഴുതി വീഴുന്നു.
ഗായത്രി എന്ന കഥാപാത്രത്തെ അഭിനയിച്ച ഗൗതമി ക്ക് സിനിമാ അഭിനയത്തെ ക്കുറിച്ച് കൂടുതൽ ക്ലാസുകൾ എടുത്തു നൽകാൻ ” ഉലകനായക ” നോട് പറയാൻ സമയം അധി ക്രമിച്ചിരിക്കുന്നു.
ഉർവ്വശി തന്റെ കഥാപാത്രത്തോട് നീതി പുലർത്തുക മാത്രമല്ല കാണികളിൽ പലപ്പോഴായി ചിരി പടർത്തുകയും ചെയ്യുന്നു.
ജോയ് മാത്യുവും നാസറും എന്തിനാണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന കാര്യം ദുരുഹം അവർക്ക് ചെയ്യാൻ ഒന്നുമില്ല.
കൂടുതൽ ഡ്രാമയും അവിചാരിതമായ സംഭവങ്ങളും ചേർത്തു വച്ച കഥ.
ബുക്ക് മൈ ഷോയുടെ റേറ്റിങ്ങിൽ വിസ്മയം ദിനം പ്രതി താഴ്ന്നു കൊണ്ടിരിക്കുമ്പോഴും ,തെലുഗു ചിത്രം 80 % മുകളിൽ ആണ് റേറ്റിങ്ങ്.
ഡാൻസും വയലൻസും പാട്ടും മാത്രം കണ്ടു മടുത്ത തെലുഗുകാർക്ക് മന മന്ത ഒരു കുളിർ മഴയാണ്. പക്ഷേ മലയാളികൾക്ക് ചെറിയ ഇടിമിന്നലും സമ്മാനിക്കുന്നു.
ഇടവേള വരെ ഇഴഞ്ഞു നീങ്ങിയ ചിത്രം പലപ്പോഴും ” ദൃശ്യ” ത്തെ ഓർമി പ്പിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് കഥക്ക് ജീവൻ വക്കുകയും അത് ക്ലൈമാക്സ് വരെ തുടരുകയും ചെയ്തു.
ബ്രഹ്മാണ്ഡ സംവിധായകൻ രജമൗലിയും മകനും ട്വിറ്ററിലൂടെ വാഴ്ത്തിയ ഈ സിനിമക്ക് ഞാൻ കൊടുക്കുന്നത് 3.5 മാർക്ക് അഞ്ചിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us