പാകിസ്താനില്‍ ആശുപത്രിയില്‍ സ്ഫോടനം;55 മരണം.

ഇസ്ളാമാബാദ് : തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍  ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് സ്ഫോനത്തില്‍ പരിക്കേറ്റു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ്  അപകടത്തില്‍ കൂടുതല്‍ ഉള്‍പെട്ടിരിക്കുന്നത്.

സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയെന്നും സൂചനയുണ്ട്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമാണ്.  സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts