തൊഴിലാളി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നു കാട്ടി തന്ന് വി കെ സിങ്ങും ഇന്ത്യൻ എംബസ്സിയും ; ചരിത്രത്തിൽ ആദ്യമായി പൂട്ടിപോയ കമ്പനികളിലെ തൊഴിലാളികൾക്ക് കിട്ടാനുള്ള പണം സൗദി രാജാവ് നേരിട്ട് നൽകുന്നു.180 കോടി രൂപ അനുവദിച്ചു .ഇത്രയും വർഷങ്ങളിൽ കാണാത്ത അനുഭാവവുമായി സൗദി.ആനുകൂല്യങ്ങൾ നൽികിയതിനു ശേഷം ഇന്ത്യൻ എംബസിയെ അറിയിക്കുവാൻ രാജാവിന്റെ നിർദ്ദേശം .ഇന്ത്യ ഗവണ്മെന്റിന്റെ നയതന്ത്രത്തിനു നൂറു കയ്യടി.

റിയാദ് : സൗദിയിൽ കമ്പനികൾ പൂട്ടിപോയതിനെ തുടർന്ന് പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത . കേന്ദ്ര സർക്കാരിന്റെയും എംബസ്സിയുടെയും സമയോചിത ഇടപെടലിലൂടെ സൗദി രാജാവ് നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു ആശ്വാസവും അത്ഭുതവും ആയി . വര്ഷങ്ങളായി ഇതുപോലെയും ഇതിലും വലുതുമായ തൊഴിലായി പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ സൗദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ഉണ്ടായതിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി വി കെ സിങ്ങിനും പ്രത്യേക അഭിനന്ദനം നൽകേണ്ടതുണ്ട് .രാഷ്ട്രീയ വ്യത്യാസമില്ലാതെ സൗദിയിലെ പ്രവാസി സമൂഹം സർക്കാർ ഇടപെടലിനെ അംഗീകരിച്ചു കഴിഞ്ഞു.

180 കോടിയോളം രൂപ തൊഴിലാളികൾക്ക്ധ വിതരണം ചെയ്യാനായി ധനകാര്യ മന്ത്രാലയത്തിനായി സൽമാൻ രാജാവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ നാട്ടിലേക്കു മടങ്ങാൻ താല്പര്യം ഉള്ളവർക്ക് സൗജന്യമായി സൗദി എയർലൈനിൽ ടിക്കറ്റും ഏർപ്പെടുത്തും .മറ്റു കമ്പനികളിലേക്ക് മാറാൻ താല്പര്യമുള്ളവരുടെ റസിഡന്റ് പെർമിറ്റ് പുതുക്കാനുള്ള ചിലവും രാജാവ് വഹിക്കും .റസിഡന്റ് പെർമിറ്റ് കാലാവധി കഴിഞ്ഞവരെ കേസുകളിൽ നിന്നുമൊഴിവാക്കണം എന്ന നിർദ്ദേശം പോലീസിന് കൈമാറും . തൊഴിലാളികളുടെ ശമ്പള കുടിശിക തീർക്കാത്ത കമ്പനികളുടെ ബില്ലുകൾ തടഞ്ഞു വെക്കാനും ,തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നാട്ടിലെ അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടി കൈക്കൊള്ളാനും ഉള്ള നിർദ്ദേശവും ആദ്യമായാണ് നൽകുന്നത് . തൊഴിലാളി പ്രശ്നങ്ങളിൽ സൗദി രാജാവിന്റെ ശ്രദ്ധ നേരിട്ട് എത്തിക്കാൻ ഇന്ത്യൻ സർക്കാരിന് കഴിഞ്ഞതു മികച്ച നേട്ടമായി പ്രവാസി സമൂഹം കരുതുന്നു എന്നാണ് സൗദി പ്രവാസികളിൽ നിന്നുമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts