കേന്ദ്രസഹമന്ത്രി അവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അവിടെ ഉണ്ട്.ഇനി എന്തിനാണ് ജലീല്‍ സാര്‍ നിങ്ങളും കൂടി അവിടേക്ക് പോകുന്നത്?എന്തായാലും കെ.ടി.ജലീലിന്റെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്‌ നിഷേധിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം.സൌദി വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടു.

തിരുവനന്തപുരം:രണ്ടു ദിവസം മുന്‍പുതന്നെ കേന്ദ്ര സഹമന്ത്രി സൌദി അറേബ്യയില്‍ എത്തി അവിടെ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഉള്ള ശ്രമങ്ങള്‍ എകീകരിക്കുമ്പോള്‍,പിന്നെ എന്തിനാണ് കേരള മന്ത്രിയും സൌദിയിലേക്ക് പോകുന്നത്? ഇനി അങ്ങനെ എങ്കില്‍ ഓരോ സംസ്ഥാനവും മന്ത്രിമാരെ അയച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഒരു രാജ്യത്തിന്‍റെ മന്ത്രിക്കു നടത്താന്‍ കഴിയാത്തത്,ഒരു സംസ്ഥാന മന്ത്രിക്കു കഴിയോമോ? എന്ന് ശ്രീ പി വി അബ്ദുല്‍ വഹാബ് എം പി ഒരു ടി വി ചര്‍ച്ചയില്‍ ഉന്നയിച്ചു. തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ…

Read More

ബാംഗളൂർ ട്രാഫിക് ബ്ലോക്കിന്റെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന തമാശ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു !

ബെംഗളൂരു:  ലോകത്തുള്ള ഏതൊരു വിഷയത്തെക്കുറിച്ചും സോഷ്യൽ മീഡിയക്ക്  സ്വന്തമായ അഭിപ്രായമുണ്ട്. അത് ചിലപ്പോൾ നല്ല രീതിയിലായിരിക്കാം മോശപ്പെട്ട തരത്തിലായിരിക്കാം സീരിയസ് ആയിരിക്കാം തമാശയായിരിക്കാം. മനുഷ്യവിഭവശേഷി കൊണ്ടും ആളോഹരി വരുമാനം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും മെട്രോ നഗരമായ ബെംഗളൂരു മുന്നിൽ തന്നെയാണ് .സ്മാർട് ഫോണിൽ ഒന്ന് തോണ്ടിയാൽ  ടാക്സി ഗേറ്റിൽ വരും, ഒരു ഫോണിൽ പിസ അടുക്കളിൽ ഇരിക്കും. എന്നാൽ ട്രാഫിക് ബ്ലോക്കിൽ മാത്രം  പരിതാപകരമാണ് ബെംഗളൂരുവിന്റെ അവസ്ഥ ,5 മുതൽ 10 കിലോമീറ്റർ ബസിലോ സ്വന്തം വാഹനത്തിലോ യാത്ര ചെയ്ത ആരും   ബെംഗളുരുവിൽ…

Read More

തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദിഗവൺമെന്റ് ഇടപെടുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകിയതായി സുഷമ രാജ്യസഭയിൽ

ന്യൂഡെൽഹി: തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കും, ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കും. സൽമാൻ രാജാവ് ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയിട്ടുള്ളതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യ സഭയിൽ അറിയിച്ചു . രണ്ടു ദിവസത്തിനകം പ്രശ്നം  പരിഹരിക്കാൻ  രാജാവ് ഉദ്യോഗസ്ഥഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യക്കാർക്ക് എക്സിറ്റ് വിസയും നൽകും എന്ന് മാത്രമല്ല സൗദി യുടെ ചെലവിൽ അവരെ നാട്ടിലെത്തിക്കും.മറ്റു കമ്പനികളിൽ ജോലി എടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഭക്ഷണ-ആരോഗ്യ സംവിധാനം…

Read More

അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി വിധി.ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെ; ഇനി മോഡിയെ വിട്ട് കോടതിയോടാകുമോ കേജരിയുടെ യുദ്ധം ?

ന്യൂഡെൽഹി: ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന്റെ അധികാരത്തെ ചോദ്യം ചെയ്ത്  ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തളളി, ഇത് അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത ക്ഷീണമായി. ഭരണത്തലവൻ ലെഫ്റ്റനന്റ് ഗവർണർ ആണെന്ന് കോടതി പറഞ്ഞു.സർക്കാർ നിർദ്ദേശം പരിഗണിച്ചല്ല ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് മാത്രല്ല മന്ത്രിസഭയെടുക്കുന്ന ഏതൊരു തീരുമാനത്തിനും ഗവർണറുടെ അനുമതി വേണം. ഭരണ നിർവഹണത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണ് എന്നും ഹൈകോടതി പറഞ്ഞു. എൽ.ജി.യുടെ അനുമതിയില്ലാതെ സി എൻ ജി  ഫിറ്റ്നെസ് അഴിമതിക്കേസിലും ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിലും കമ്മീഷനെ നിയമിച്ചത് തെറ്റാണ്…

Read More

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. . ബെംഗളൂരുവിലെ നെല്മംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മര്‍ദനത്തിനിരയായത്. ഒരുവര്‍ഷത്തോളമായി ഈ കുട്ടി ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ ട്യൂഷനു പോയി വരികയായിരുന്നു.ബെല്‍റ്റ് ഉപയോഗിച്ചാണ് കുട്ടിയെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ മര്‍ദ്ദിച്ചത്  

Read More

അവസാനം വിൻഡീസിന് സമനില; റോസ്റ്റൻ ചേസിന് സെഞ്ചുറി.

കിംഗ്സ്റ്റൺ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. റോസ്റ്റൻ ചേസിന്റെ സെഞ്ചുറിയും മഴയുടെ ഇടപെടലുമാണ് ഒരു കനത്ത തോൽവിയിൽ  നിന്നും വിൻഡീസിനെ രക്ഷിച്ചത്. വിൻഡീസിന്റെ ആദ്യ  ഇന്നിംഗ്സ് 196 റൺസിൽ അവസാനിച്ചിരുന്നു.  രണ്ടാം ഇന്നിംഗ്സിൽ 48 റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളും നഷ്ടമായിരുന്നു.എന്നാൽ 137 റൺസ് എടുത്ത റോസ്റ്റൺ പുറത്താകാതെ നിന്ന് കളിയിലെ താരമായി. ജെർമയൻ ബാക്വോഡ് 63 റൺസും ഷെയിൻ ഡോവിച്ച് 64 റൺസും എടുത്ത് റോസ്റ്റണ് പിൻതുണ നൽകി. അവസാന ദിവസം 6 വിക്കറ്റിന് 388 റൺസ് നേടി വിൻഡീസ്.

Read More

ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗം: പരാമർശങ്ങളിൽ മലക്കം മറിഞ്ഞു അസം ഖാൻ.സമാജ്വാദി സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ പ്രതിപക്ഷം ആസൂത്രണം ചെയ്‌തതായിരിക്കാം ബലാത്സംഗം എന്ന പ്രസ്താവന വിവാദം ആയപ്പോൾ ഇസ്ലാമിക നിയമപ്രകാരം പ്രതികളെ ശിക്ഷിക്കുമെന്നു പുതിയ പ്രസ്താവന.

ലക്‌നൗ: ദല്‍ഹി-കാണ്‍പുര്‍ ദേശീയപാത 91-ല്‍ വെള്ളിയാഴ്ച രാത്രി 1.30 ന് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനകളുമായി മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അസം ഖാൻ . ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു അക്രമികൾ അമ്മയെയും മകളെയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത് . കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അസംഖാന്‍ പറഞ്ഞു. ലോലമനസ്സിന് ഉടമയാണ് താനെന്നും വിഷയത്തില്‍ വ്യക്തിപരമായി മറ്റാരേക്കാളും…

Read More

ശക്തമായ റോഡ്‌ സുരക്ഷാ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു ,ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ,ഗതാഗത നിയമങ്ങൾ കർശനമാക്കും ,ഇനി പിഴ തുകകൾ ആയിരങ്ങളിൽ മാത്രം ,ലൈസൻസില്ലാതെ ഓടിച്ചാൽ ജയിൽ വാസം ,ഹെല്മെറ്റില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ദില്ലി: ഏറെ നാളത്തെ ആവശ്യമായ റോഡ് സുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാന്‍ പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍. ബില്ലിലുണ്ട്.. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നത് 2000 രൂപ പിഴയും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.അമിത വേഗതയ്ക്ക് 1000 മുതല്‍ 4000 രൂപ വരെ പിഴ ഈടാക്കാം.വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി…

Read More

മയക്കുമരുന്ന് വില്പനക്കാരെ ദയയില്ലാതെ കൊന്നൊടുക്കി ഫിലിപ്പൈൻസ് .വിൽപ്പനയെ സഹായിക്കുന്നവരെയും കൊന്നു തള്ളാൻ പ്രെസിഡന്റിന്റെ ഉത്തരവ്,ഒരു ലക്ഷം പേര് കിഴടങ്ങി ,500 നു മേലെ ആള്ക്കാരെ വെടിവെച്ചു കൊന്നു,സൈനിക ജനറൽന്മാരുൾപ്പടെ നിരവധിപ്പേരെ അറസ്റ്റ് ചെയ്‌തു.മേയറും മകനും ഉൾപ്പടെയുള്ളവരെ കൊന്നു കളയാൻ പ്രെസിഡന്റിന്റെ കൽപ്പന.

മനില: . രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഫിലിപ്പൈൻസിൽ അരുംകൊലകള്‍ നടപ്പാക്കുന്നു . മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്. പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര്‍ കീഴടങ്ങിയതായാണ് കണക്ക്. മയക്കു…

Read More
Click Here to Follow Us