ബാംഗളൂർ ട്രാഫിക് ബ്ലോക്കിന്റെ യഥാർത്ഥ ചിത്രം തുറന്നു കാട്ടുന്ന തമാശ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു !

ബെംഗളൂരു:  ലോകത്തുള്ള ഏതൊരു വിഷയത്തെക്കുറിച്ചും സോഷ്യൽ മീഡിയക്ക്  സ്വന്തമായ അഭിപ്രായമുണ്ട്. അത് ചിലപ്പോൾ നല്ല രീതിയിലായിരിക്കാം മോശപ്പെട്ട തരത്തിലായിരിക്കാം സീരിയസ് ആയിരിക്കാം തമാശയായിരിക്കാം.

മനുഷ്യവിഭവശേഷി കൊണ്ടും ആളോഹരി വരുമാനം കൊണ്ടും സാങ്കേതിക വിദ്യകൊണ്ടും മെട്രോ നഗരമായ ബെംഗളൂരു മുന്നിൽ തന്നെയാണ് .സ്മാർട് ഫോണിൽ ഒന്ന് തോണ്ടിയാൽ  ടാക്സി ഗേറ്റിൽ വരും, ഒരു ഫോണിൽ പിസ അടുക്കളിൽ ഇരിക്കും. എന്നാൽ ട്രാഫിക് ബ്ലോക്കിൽ മാത്രം  പരിതാപകരമാണ് ബെംഗളൂരുവിന്റെ അവസ്ഥ ,5 മുതൽ 10 കിലോമീറ്റർ ബസിലോ സ്വന്തം വാഹനത്തിലോ യാത്ര ചെയ്ത ആരും   ബെംഗളുരുവിൽ സമയത്തിന് എത്തിയതായി ചരിത്രമില്ല !

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഈ വിഷയത്തെ കളിയാക്കിക്കൊണ്ടുള്ള ജോക്ക് ആണ്  സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

” ഡൊമിനോസിലേക്ക് വിളിച്ചതിന് നന്ദി, സർ നിങ്ങൾ എന്താണ് ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നത് ”

“ഒരു റഗുലർ തിൻ ക്രസ്റ്റ് ഒലീവ്  മഷ്റും പിസ ”

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

“നിങ്ങളുടെ  അഡ്രസ് തരാമോ ?”

” സിൽക്ക് ബോർഡ് സിഗ്നലിൽ നിന്നും ഔട്ടർ റിംഗ് റോഡിൽ 158 മത് കാറ് “

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts