തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദിഗവൺമെന്റ് ഇടപെടുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകിയതായി സുഷമ രാജ്യസഭയിൽ

ന്യൂഡെൽഹി: തൊഴിൽ പ്രശ്നം പരിഹരിക്കാൻ സൗദി സർക്കാർ ഇടപെടുന്നു, ലേബർ ക്യാമ്പിൽ കുടുങ്ങി കിടക്കുന്നവരെ സഹായിക്കും, ജോലി നഷ്ടപ്പെട്ടവരെ സൗജന്യമായി നാട്ടിലെത്തിക്കും. സൽമാൻ രാജാവ് ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയിട്ടുള്ളതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യ സഭയിൽ അറിയിച്ചു .

രണ്ടു ദിവസത്തിനകം പ്രശ്നം  പരിഹരിക്കാൻ  രാജാവ് ഉദ്യോഗസ്ഥഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യക്കാർക്ക് എക്സിറ്റ് വിസയും നൽകും എന്ന് മാത്രമല്ല സൗദി യുടെ ചെലവിൽ അവരെ നാട്ടിലെത്തിക്കും.മറ്റു കമ്പനികളിൽ ജോലി എടുക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ക്യാമ്പിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഭക്ഷണ-ആരോഗ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്  എന്നും സൗദി സർക്കാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts