മൈസൂര്‍ : മൈസൂറില്‍ ജില്ല കോടതിക്ക് സമീപം നാടന്‍ ബോംബ് പൊട്ടി.ജില്ല കോടതിക്ക് സമീപത്തു ഉള്ള കെട്ടിടത്തില്‍ ആണ് നാടന്‍ ബോംബ് പൊട്ടിയത് എന്നാണ് വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു തകരാര്‍ പറ്റിയിട്ടുണ്ട്.2-3 പേര്‍ക്ക് നിസ്സാരമായ പരിക്ക് പറ്റിയതായാണ് അറിയാന്‍ കഴിയുന്നത്.ഇനിയും പൊട്ടാത്ത രണ്ടു നാടന്‍ ബോംബുകള്‍ കൂടി ഉണ്ട് എന്നാണ് ഏറ്റവും പുതിയ വിവരം.
Read MoreDay: 1 August 2016
ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നു
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മോഹന്‍ലാലിന്റെ ട്വിറ്റര്‍ ആരാധകരുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്നലെയാണ് ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ താരവും എന്ന നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കി.ബ്ലോഗെഴുത്തിലും ട്വിറ്ററിലും ഒരുപോലെ സജീവമായ താരത്തിന്റെ കുറിപ്പുകള്‍ എന്നും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു
Read Moreനര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി
ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിഞ്ഞ നര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി. നാഡ അച്ചടക്കസമിതിയുടേതാണ് തീരുമാനം. നര്‍സിങ് ഇരയാവുകയായിരുന്നുവെന്ന് സമിതി കണ്ടെത്തി.തന്‍റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി ബോധപൂര്‍വം കുടുക്കിയതാണെന്ന നര്‍സിംഗ് യാദവിന്‍റെ വാദം മുഖവിലയ്ക്ക് എടുത്താണ് അദ്ദേഹത്തിന് റിയോയിലേക്ക് പോകാന്‍ നാഡ അനുമതി നല്‍കിയത്.ആറ് ആഴ്ച വരെ ശരീരത്തില്‍ സാന്നിധ്യം അറിയിക്കുന്ന ഉത്തേജക മരുന്നാണ് നേരത്തെ നടത്തിയ ഡോപ്പിംഗ് ടെസ്റ്റില്‍ നര്‍സിംഗ് യാദവിന്‍റെ ശരീരത്തില്‍ കണ്ടെത്തിയത്
Read Moreദളിത് പ്രക്ഷോപം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.ദളിത് പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി. ഫേസ്ബുക്കില്‍ രാജിസന്നദ്ധത അറിയിച്ച ആനന്ദി ബെന്‍ പട്ടേലിന്റെ തീരുമാനം ബിജെപി അംഗീകരിക്കുകയായിരുന്നു.പ്രായമേറിയതിനാല്‍ ഒഴിയുന്നുവെന്നാണ് ആനന്ദി ബെന്‍ പട്ടേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെറുപ്പമായ മുഖ്യമന്ത്രിയെയാണ് ഗുജറാത്തിന് ആവശ്യമെന്നും തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കുറിപ്പ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നവംബറില്‍ തനിക്ക് 75 വയസ്സ് തികയുകയാണെന്നും അതിനു മുമ്ബ് തന്നെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും അവര്‍ കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഗുജറാത്തില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ…
Read Moreമോദിയും ട്രംപും ഒരേ തൂവൽപക്ഷികൾ തന്നെയാണ്:കനയ്യ കുമാർ
കോഴിക്കോട് :അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയും നരേന്ദ്രമോദിയെയും കടന്നു ആക്രമിച്ചു ജെ എൻ യു സമര നായകൻ കനയ്യ കുമാർ .കപട ദേശീയ വാദത്തിനും മത റ്റീവ്രവാദത്തിനും എതിരെ എ വൈ ഐ എഫ് ദേശീയ ജനറൽ കൗൺിസിൽ ജില്ലയിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കനയ്യ കുമാർ .മോഡി ഹിന്ദിയും ട്രംപ് ഇംഗ്ലീഷും സംസാരിക്കുന്നു എന്ന വ്യത്യാസം മാത്രമേ രണ്ടു പേരും തമ്മിൽ ഉള്ളുവെന്നും രണ്ടു പേരുടെയും ഉദ്ദേശം മുസ്ലിങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്നും കൂട്ടിച്ചർത്തു .ലോകം മുഴുവനും ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ്…
Read Moreപട്ടി കുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്ന് പറഞ്ഞു പ്രസംഗം നടത്തിയ ബാലകൃഷ്ണപിള്ള വിവാദത്തിൽ.
ന്യൂന പക്ഷങ്ങളെ അടച്ചു ആക്ഷേപിച്ചുകൊണ്ടു ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം പുതിയ വിവാദത്തിനു തിരികൊളുത്തി .ശബരിമലയില്‍ സ്ത്രീകള്‍ കയറുന്ന വിഷയത്തില്‍ തന്ത്രിമാരും ആചാര്യമാരും പറഞ്ഞത് ശരിയല്ലന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയല്ല. പള്ളിയില്‍നിന്നും നായ കുരക്കുന്നത് പോലയാണ് ബാങ്ക് വിളിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പ്രസംഗിച്ചു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ പറയുന്നത് പത്ഥനാപുരത്തെ കമുകുംചേരിയിൽ എൻ എസ് എസ് താലൂക് യൂണിയൻ വാർഷികയോഗത്തിലാണ് വിവാദ പരാമർശം നടത്തിയത് തിരുവനന്തപുരത്ത് താമസിക്കുന്നിടത്തെ പള്ളിയില്‍ നിന്നും നായകുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്നും പിള്ള പറയുന്നുണ്ട്. ഇന്ന്…
Read Moreആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ ?? പേടിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 5 വരെ നീട്ടിയിരിക്കുന്നു.
ന്യൂഡല്‍ഹി: 2015-16 വര്‍ഷത്തെ(അസ്സെസ്മെന്റ് ഇയര്‍ 2016-17) ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നു പോയോ? മുന്‍പ് പ്രഖ്യാപിച്ചിരുന്ന അവസാന തീയതി ജൂലൈ 31 ,അത് ഇന്നലെയായിരുന്നു.പേടിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്-5 വരെ നീട്ടിയിരിക്കുന്നു.ബാങ്ക് അടക്കം ഉള്ള പല സമരങ്ങളുടെയും വെളിച്ചത്തില്‍ ആണ് ഇങ്ങനെ ഒരു തീരുമാനം. റെവെന്യു സെക്രട്ടേറി ഹാസ്‌മുഖ് ആധിയ ട്വിറ്റെറിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എങ്ങനെ ആദായ നികുതി ഫോറങ്ങള്‍ തെരഞ്ഞെടുക്കാം?? ITR-1,ITR-2,ITR-2A ശമ്പളത്തിലൂടെ ആദായം ലഭിക്കുന്നവര്‍ക്ക് ITR-5,ITR-6 കമ്പനികള്‍ക്ക് ഫോം-16 (Form-16) തങ്ങള്‍ ജോലിയെടുക്കുന്ന കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഈ രേഖയില്‍ എല്ലാ…
Read Moreറഷ്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആക്രമണഭീഷണി
റഷ്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആക്രമണഭീഷണി. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന് മുന്നറിയിപ്പുമായാണ് വീഡീയോ തുടങ്ങുന്നത്.തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടു.സ്ലീപ്പിംഗ് സെല്ലുകളോട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.
Read Moreഇനി ബെനഗ്ളൂരുവിലെ പവര്‍ കട്ടിനു അറുതി :ബെള്ളാരിയിലും റായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ വരുന്നു.
ബെന്‍ഗലൂരു : കര്‍ണാടകയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വേണ്ടി കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഉത്തര ജില്ലകള്‍ ആയ ബെള്ളാരിയിലും രായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ ആരംഭിക്കുന്നു. 1500 മെഗാ വാട്ട് ശേഷിയുള്ള ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.കഴിഞ്ഞ വര്‍ഷം വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ബെനഗ്ളൂരുവിലടക്കം മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു,അതുകൊണ്ട് തന്നെ പത്തു പുതിയ പവര്‍ പ്ലാന്റ്കള്‍ക്ക് ആണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയിരികുന്നത്. കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ മൊത്തം ചെലവു 16,574കോടി ആണ്.
Read Moreബംഗളുരുവിലെ എക്സ് .ബസ് കണ്ടക്ടർ രജനിക്ക് എത്ര രൂപ കിട്ടിക്കാണും കബാലിക്ക് ??
രജനികാന്ത് പണ്ട് ബംഗളുരുവിൽ ബസ് കണ്ടക്ടർ ആയിരുന്ന കഥ ഒക്കെ എല്ലാര്ക്കും അറിയാവുന്നതാണ് .അവിടെ നിന്നും വളർന്നു ലോകം അറിയുന്ന സ്റ്റാർ ആയ അദ്ദേഹം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. തലൈവരുടെ കബാലി ബോക്സ് ഓഫീസിൽ കുതിച്ചു പായുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് രജനി എത്ര വാങ്ങി കബാലിയിൽ അഭിനയിക്കാൻ എന്നത് .രജനിയുടെ സ്റ്റാർ വാല്യൂ അറിയാവുന്നവർക്ക് എത്രയാണ് കബാലിക്ക് വേണ്ടി രജനിക്ക് കൊടുത്തത് എന്ന് കേട്ടാൽ വലിയ അത്ഭുതം ഒന്നും തോന്നില്ല എങ്കിലും ഒരു ദീർഘനിശ്വാസത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കുകയുള്ളു .…
Read More