കളി കാര്യമായി;കാമുകൻ്റെ ആത്മഹത്യാ നാടകം; കാമുകി ജീവനൊടുക്കി.

ബെംഗളൂരു : കാമുകൻ ആത്മഹത്യ ചെയ്തു എന്ന വ്യാജ വാർത്ത കേട്ട് കാമുകി സ്വയം ജീവിതം അവസാനിപ്പിച്ചു.

ഹാസൻ ചന്നരായ പട്ടണ സ്വദേശി ദൊഡ്ഡബിദരക്കല്ലിൽ താമസിക്കുന്ന സാക്കമ്മ (23) ആണ് ആത്മഹത്യ ചെയ്തത്.

കാമുകനായ അരുൺ (30) മരിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് താമസ സ്ഥലത്ത് സാക്കമ്മ തൂങ്ങി മരിക്കുകയായിരുന്നു.

ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങൾ എതിരായപ്പോൾ ഇവരെ അനുനയിപ്പിക്കുന്നതിന് വേണ്ടി അരുണും സുഹൃത്തായ ഗോപാലും ചേർന്ന് നടത്തിയ നാടകമാണ് ദുരന്തമായി പര്യാവസാനിച്ചത്.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ഇവരുടെ പദ്ധതി പ്രകാരം അരുൺ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ശുരുതരാവസ്ഥയിലാണ് എന്ന വാർത്ത സാക്കമ്മയുടെ സഹോദരീ ഭർത്താവ് പ്രജ്വലിനെ പോലീസ് എന്ന വ്യാജേന ഗോപാൽ വിളിച്ചറിയിക്കുകയായിരുന്നു.

സാക്കമ്മയെ പോലീസ് സറ്റേഷനിൽ കൊണ്ടുവരാനും ആവശ്യപ്പെട്ടു.

ബന്ധുക്കളിൽ നിന്ന് വിവരം മനസ്സിലാക്കിയ സാക്കമ്മ അലമുറയിട്ട് മുറിയിൽ കയറി കതകടച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts