രണ്ടു വര്ഷം മുന്‍പ് കോര്‍പരേഷന്‍ സര്‍ക്കിളില്‍ ഉണ്ടായ എ ടി എം കവര്‍ച്ചയും ആക്രമണവും അന്വഷിക്കാന്‍ പുതിയ ടീം.

ബെന്ഗളൂരു: ഏകദേശം രണ്ടു വര്ഷം മുന്‍പ് ആണ് കോര്‍പരേഷന്‍ സര്‍ക്കിളിലെ  കോര്‍പരേഷന്‍ ബാങ്ക് എ ടി എം ല്‍ കവര്‍ച്ച നടന്നത്.കാശു പിന്‍വലിച്ചു കൊണ്ടിരുന്ന ശ്രീമതി ജ്യോതി ഉദയിനെ എ ടി എന്റെ ഷട്ടര്‍ താഴ്ത്തി കൊടുവാള് കൊണ്ട് ആക്രമിക്കുക യായിരുന്നു.അവര്‍ അതേ ബാങ്കിലെ ഉദ്യോഗസ്ഥ യായിരുന്നു.പക്ഷെ ഈ കേസ് ഇതുവരെ തെളിയിക്കാനും പ്രതിയെ അറെസ്റ്റ്‌ ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടില്ല.സിറ്റി യിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന ഈ ആക്രമണ വും അക്രമിയുടെ മുഖവും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.പക്ഷെ ഇപ്പോഴും…

Read More

പോക്കിമോൻ ഇസ്ലാം വിരുദ്ധം ?

റിയാദ്: അടുത്തിടെ വൈറൽ ആയി മാറിയ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്ന് സൗദിയിലെ മതപുരോഹിതര്‍. സൗദിയില്‍ പോക്കിമോന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും നിയമവിരുദ്ധമായി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് പലരും കളി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മതപുരോഹിതരുടെ ഇടപെടല്‍. പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കല്‍പ്പം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസികള്‍ പോക്കിമോന്‍ കളിക്കരുതെന്നും മതപുരോഹിതര്‍ നിര്‍ദ്ദേശം നല്‍കി. 2001ല്‍ പോക്കിമോന്‍ കാര്‍ഡും വീഡിയോ ഗെയിമുകളും പുതുക്കിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.…

Read More

ഭീകര പ്രവർത്തനം തുടച്ചു നീക്കുമെന്ന് ട്രംപ്

ക്ലേവ്ലാന്‍ഡ്: ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന ഉറപ്പും ഇദ്ദേഹം നൽകി . സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി…

Read More

ഗുജറാത്തിനു പുറമെ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത

പാട്ന:ഗുജറാത്തിൽ പശുതൊൽ കടത്തിയ ദളിത് യുവാക്കളെ മർദ്ദിച്ചതിന് അലകൾ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത .ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം ഏറ്റത്. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്‍റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.…

Read More

സണ്ണി ലിയോണിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടിയും അശ്ളീല വിഡിയോ നായികയുമായ സണ്ണി ലിയോണിനെതിരെ കേസ് എടുത്തു .ദേശീയഗാനം തെറ്റായി ആലപിച്ചു എന്ന പരാതിയിലാണ് നടപടി . മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചെന്നാണ് പരാതി . ഒരുപാടു തവണ പാടി നോക്കിയിരുന്നു എന്നും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ…

Read More

ഹൈ കോടതിയിലെ മീഡിയ മുറി തുറക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകിയത് പ്രകാരം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ തുറക്കണമെന്ന് ഉത്തരവ് . മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും ചുമതലപ്പെടുത്തി. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും സംയമനം പാലിക്കണമെന്നും ഇരുകൂട്ടരും സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ചീഫ്…

Read More

3 വയസുകാരിക്ക് നേരെ 13 വയസുകാരന്റെ ലൈംഗിക അക്രമം .

ബെംഗളൂരു : 3 വയസുകാരിയായ കുഞ്ഞിന് നേരെ എട്ടാം ക്ലാസുകാരന്റെ പീഡനശ്രമം . ബംഗളുരുവിലെ ഹെബ്ബാളിനടുത്താണ് സംഭവം .വയറുവേദനയെ തുടർന്നു നിർത്താതെ കരഞ്ഞ കുട്ടിയോട് കാര്യം തിരക്കിയ അമ്മയോട് അടുത്ത ബിൽഡിങ്ങിലെ ‘അണ്ണാ’ ഉമ്മവെച്ചെന്നു പറഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നതായി വ്യക്തമായത്.തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു . പ്രതി പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ജുവനൈൽ നിയമ പ്രകാരം വിചാരണ നടക്കും . പ്രതിയായ കുട്ടിയെ ശിക്ഷിക്കണം എന്നില്ല എങ്കിലും ഇനിയും അവൻ ഇത്തരത്തിൽ ആരോടും കാട്ടാത്ത രീതിയിൽ അവനെ…

Read More

മോദിയെ പുകഴ്ത്തി സാകിർ നായ്ക് !

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വിവാദ മതപ്രചാരകൻ സാകിർ നായ്ക് തന്റെ പുതിയ അഭിമുഖത്തിൽ രംഗത്തു വന്നു . നരേന്ദ്ര മോദിയുടെ  മുസ്ലിം രാജ്യങ്ങളിലെ സന്ദര്ശനം ഹിന്ദു മുസ്ലിം ഐക്യത്തിന് ഉപകരിക്കും എന്നു അഭിപ്രായപ്പെട്ട ഇദ്ദേഹം 2 വർഷത്തിനിടയിൽ ഇത്രയും മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച ഒരേ ഒരു പ്രധാനമന്ത്രി ആണ് മോദിയെന്നും പറഞ്ഞു .ഇന്ത്യയും മറ്റു മുസ്ലിം രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള മോദിയുടെ ശ്രമങ്ങളെ പ്രകിർത്തിച്ച സാകിർ നായ്ക് മോഡിക് അതിനു വേണ്ട എല്ലാ പിന്തുണയും നൽകുന്നു എന്നും…

Read More

നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി

മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ  തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി…

Read More

കോഹ്ലികു സെഞ്ചുറി ഇന്ത്യ മികച്ച സ്കോറിലേക്ക്

ആദ്യ ടെസ്റ്റില്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ കോഹ്ലി 3,000 റണ്‍സ് പിന്നിട്ടു. ആദ്യദിനം കളിയവസാനിക്കുമ്ബോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്. കോഹ്ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.…

Read More
Click Here to Follow Us