രണ്ടു വര്ഷം മുന്‍പ് കോര്‍പരേഷന്‍ സര്‍ക്കിളില്‍ ഉണ്ടായ എ ടി എം കവര്‍ച്ചയും ആക്രമണവും അന്വഷിക്കാന്‍ പുതിയ ടീം.

ATM2ബെന്ഗളൂരു: ഏകദേശം രണ്ടു വര്ഷം മുന്‍പ് ആണ് കോര്‍പരേഷന്‍ സര്‍ക്കിളിലെ  കോര്‍പരേഷന്‍ ബാങ്ക് എ ടി എം ല്‍ കവര്‍ച്ച നടന്നത്.കാശു പിന്‍വലിച്ചു കൊണ്ടിരുന്ന ശ്രീമതി ജ്യോതി ഉദയിനെ എ ടി എന്റെ ഷട്ടര്‍ താഴ്ത്തി കൊടുവാള് കൊണ്ട് ആക്രമിക്കുക യായിരുന്നു.അവര്‍ അതേ ബാങ്കിലെ ഉദ്യോഗസ്ഥ യായിരുന്നു.പക്ഷെ ഈ കേസ് ഇതുവരെ തെളിയിക്കാനും പ്രതിയെ അറെസ്റ്റ്‌ ചെയ്യാനും പോലീസിനു കഴിഞ്ഞിട്ടില്ല.സിറ്റി യിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്ന ഈ ആക്രമണ വും അക്രമിയുടെ മുഖവും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.പക്ഷെ ഇപ്പോഴും പോലിസ് ഇരുട്ടില്‍ തപ്പുകയാണ്‌.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

പൂര്‍വ മേഖല കമ്മിഷണര്‍ ആയ ശ്രീ ഹരിശേഖരന്‍ ന്റെ നേത്രുത്വത്തില്‍ ഉള്ള ഒരു പുതിയ ടീം നു ആണ് ചുമതല.ജി കെ വി കെ ഉദ്യോഗസ്തന്‍ ആയിരുന്ന ശ്രീ ആര്‍ മുനിയപ്പയുടെയും അവരുടെ ഭാര്യയുടെയും കൊലപാതകം അന്വേഷിച്ചു പെട്ടെന്ന് തന്നെ കേസിന്റെ ചുരുളഴിക്കാന്‍ ഈ ടീം നു കഴിഞ്ഞിരുന്നു.കര്‍ണാടക വിട്ട പ്രതിയെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടാനുമായി.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

എ ടി എം കൌണ്ടര്‍ ആക്രമണത്തില്‍ സാരമായി പരിക്ക് പറ്റിയ ശ്രീമതി ജ്യോതി ഉദയ് ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.മലയാളി ആയ അവരെ അന്നത്തെ മുഖ്യമന്ത്രി യായിരുന്ന ഊമ്മന്‍ ചാണ്ടി അവരെ ബാംഗ്ലൂരില്‍ ഉള്ള ആശുപത്രിയില്‍ വച്ചു കാണുകയുണ്ടായി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts