ഭീകര പ്രവർത്തനം തുടച്ചു നീക്കുമെന്ന് ട്രംപ്

ക്ലേവ്ലാന്‍ഡ്: ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന ഉറപ്പും ഇദ്ദേഹം നൽകി . സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി കഠിനമായി അധ്വാനിച്ചവരുടെ ശബ്ദമായിരിക്കും താനെന്നും ട്രംപ് പറഞ്ഞു.അതീവ വിനയത്തോടും ചാരുതാര്‍ത്ഥ്യത്തോടും കൂടി പാര്‍ട്ടി നല്‍കിയ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതായും ട്രംപ് അറിയിച്ചു.
ക്ലേവ്ലാന്‍ഡില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്തിമ പ്രചാരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts