തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദത്തിൻറെ സ്വാധീനത്താൽ സംസ്ഥാനത്ത് ഓഗസ്റ്റ് 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreTag: weather
കർണാടക – കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദേശം
ബെംഗളൂരു: കര്‍ണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ നാളെ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും 40 മുതല്‍ 50 കിലോമീറ്റര്‍…
Read Moreകേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും,…
Read Moreഅടുത്ത 24 മണിക്കൂർ ജാഗ്രത നിർദേശം, അസാനി തീവ്രമാവും
തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായി പറയുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മറ്റെന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read Moreബംഗാൾ ഉൾക്കടലിൽ ‘അസാനി ‘ ചുഴലിക്കാറ്റ് ന്യൂന മർദ്ദമായി ശക്തിപ്രാപിച്ചു
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഉണ്ടായിരുന്ന ന്യുനമര്‍ദ്ദം ഇന്ന് രാവിലെ 5.30 യോടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യുന മര്‍ദ്ദമായി മാറും, തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read More