ചെന്നൈ: മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ ആരക്കോണത്തിന് സമീപം പശുക്കിടാവിൽ ഇടിച്ചതിനെ തുടർന്ന് തകരാർ സംഭവിച്ചു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത് അപകടത്തിൽ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോൾ ട്രെയിൻ 90 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് പരിശോധനയ്ക്കായി ട്രെയിൻ രണ്ട് മിനിറ്റോളം നിർത്തിയിട്ടു. കന്നുകാലിയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എ എലുമല പറഞ്ഞു..…
Read MoreTag: vande barath
ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് സർവീസ് മാർച്ചോടെ
ബെംഗളൂരു-ഹുബ്ബളളി വന്ദേഭാരത് എക്സ്പ്രസ്സ് അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കും. ട്രയിനിന്റെ സമയപ്പട്ടിക ഉള്‍പ്പെടെ തയ്യാറാക്കാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കും. ബെംഗളൂരു-ഹുബ്ബളളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂര്‍ത്തിയാകും. മാര്‍ച്ചോടെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹുബ്ബളളി എം പിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു
Read More