ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.
Read More