പോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു

ബെംഗളൂരു: പോലീസുകാരെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്നു. പോലീസുദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണാഭരണ നിർമാണശാലയിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം കവർന്നത്.

തിങ്കാരപേട്ടിൽ പ്രവർത്തിക്കുന്ന ആഭരണനിർമാണ ശാലയിൽനിന്നാണ് നാലംഗ സംഘം സ്വർണം കവർന്നത്. കാറിലെത്തിയ സംഘം പോലീസുദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും പറഞ്ഞ് സ്വർണാഭരണങ്ങളെടുക്കുകയായിരുന്നു.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

അൽസൂരു ഗെയ്റ്റ് പോലീസ് സ്റ്റേഷനിൽ രേഖകളുമായി എത്താനും ഇവർ ആവശ്യപ്പെട്ടു. ആഭരണ നിർമാണശാല നടത്തുന്ന ബംഗാൾ സ്വദേശി കാർത്തിക് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി വെളിപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts