നടി ഷക്കീല ബിഗ് ബോസിലേക്ക് 

പല ഭാഷകളിലായി ആരാധകർ ഏറെയുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്റെ ഏഴാം സീസണ്‍ ഇപ്പോള്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഷോയിൽ ഇത്തവണ ഒരു മത്സരാർഥിയായി എത്തിയത് നടി ഷക്കീല ആണ്. “ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാൻ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ…

Read More

യുവനടൻ സുധീർ വർമ്മ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ മരിച്ച നിലയിൽ. 33 വയസായിരുന്നു. വിശാഖപട്ടണത്തെ വസതിയിലാണ് സുധീർ വർമ്മയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സുധീറിനെ ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയതായി വിവരം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 20ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ഞായറാഴ്ചയോടെ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു എന്നാണ്…

Read More

തിരമാലയിൽ അകപ്പെട്ട സിനിമ നടനെ രക്ഷപ്പെടുത്തി

ബെംഗളൂരു: കര്‍ണാടക ഗോകര്‍ണയിലെ കുഡ്‌ലെ ബീച്ചിൽ തിരമാലയില്‍ അകപ്പെട്ട തെലുഗു സിനിമ നടന്‍ അഖില്‍ രാജിനെ രക്ഷപ്പെടുത്തി. കടലില്‍ കുളിക്കുന്നതിനിടെ താരം മുങ്ങിപ്പോകുകയായിരുന്നു. ഗോകര്‍ണ അഡ്വഞ്ചര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നാണ് നടനെ രക്ഷപ്പെടുത്തിയത്. തിരമാലകള്‍ക്കിടയില്‍ നടന്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ ജൂട്ട് സ്‌കീ വാട്ടര്‍ ബൈക്കുമായി എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഗോകര്‍ണ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Read More

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് ഹൃദയം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയതായും മറ്റു ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു. ‘ഹൃദയം’ എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താന്‍ സ്വന്തമാക്കിയതായി കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്‍റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More
Click Here to Follow Us