കൂടുതൽ മാർക്ക് നൽകാമെന്ന ഓഫർ, വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്.…

Read More

വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച്‌ പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…

Read More

അധ്യാപന നിയമന അഴിമതി 51 ഇടങ്ങളിൽ റെയ്ഡ്

ബെംഗളൂരു: അധ്യാപിക നിയമന അഴിമതിയുമായി ബന്ധപ്പെറ്റ കേസിൽ 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്. ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. വിധാൻ സൗധ പോലീസ് രജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിയായി 38 അദ്ധ്യാപകർ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. കോലാറിൽ നിന്ന് 24ഉം ബെംഗളൂരു സൗത്തിൽ നിന്ന് അഞ്ചും ചിത്രദുർഗയിൽ നിന്ന് അഞ്ചും ചിക്ക ബല്ലാപുരയിൽ നിന്നു മൂന്നു പേരും ആണ് അറസ്റ്റില്ലായത്. ഇവർ ജോലി ചെയ്‌ത സ്‌കൂളുകളും മറ്റുമാണ് റെയ്ഡ് നടന്നത് . 22 പേരെ നേരത്തെ…

Read More

ഇൻസ്റ്റാഗ്രാം വഴി അശ്ലീല വീഡിയോ അയച്ചു, അധ്യാപകനെതിരെ കേസ്

ബെംഗളൂരു : ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകനെതിരെ കേസ്. ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തത്. ബെംഗളൂരു സ്വദേശി മധുസൂദന്‍ ആചാര്യ എന്നയാള്‍ക്കെതിരെയാണ് ഇന്ന് കര്‍ണാടക പോലീസ് കേസെടുത്തത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ഇക്കാര്യം കണ്ടെത്തി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് എന്‍സിആര്‍ബി കര്‍ണാടക പോലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് വിവരം കൈമാറുകയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് പോലീസാണ് കേസ്…

Read More

വിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ് 

ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ…

Read More

മദ്യലഹരിയിൽ കുട്ടികളെ പഠിപ്പിച്ചു, അധ്യാപികയെ അധികൃതർ പിടികൂടി

ബെംഗളൂരു: സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതർ കയ്യോടെ പിടികൂടി. ഇവരുടെ മേശവലിപ്പിൽ നിന്ന് മദ്യവും കണ്ടെത്തി. കർണാടകയിലെ തുമകുരു താലൂക്കിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്, ‘ഗംഗാലക്ഷ്മമ്മ എന്ന അധ്യാപിക മദ്യലഹരിയിലാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. 25 വർഷമായി അവർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി മദ്യത്തിന്…

Read More

അങ്കൻവാടി അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: മൂന്നു വയസുകാരന്റെ സ്വകാര്യ ഭാഗത്ത്‌ പൊള്ളലേൽപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ.അങ്കൻവാടി അധ്യാപിക കെ. പി രശ്മിയാണ് അറസ്റ്റിലായത്. നിക്കറിൽ മൂത്രമൊഴിച്ചതിനെ തുടർന്നായിരുന്നു അധ്യാപികയുടെ പ്രവർത്തി. അധ്യാപികയെയും സഹായിയെയും ശിശു ക്ഷേമ സമിതി നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു.

Read More

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

dalith 9 year old boy

ജയ്പൂർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്‍റെ മര്‍ദനമേറ്റ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനിൽ ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഒമ്പത് വയസുകാരൻ മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രദേശത്തെ സ്ഥിതിഗതികള്‍…

Read More

വളം നൽകാത്തതിൽ കേന്ദ്രമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞ അധ്യാപകന്  സസ്പെൻഷൻ

ബെംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം കൃത്യമായി ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ബിദർ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 15 നാണ് കേന്ദ്രമന്ത്രിയെ കുശാൽ പാട്ടീലിന്  ഫോണിൽ ലഭിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയുടെ ഫോണിൽ കിട്ടിയത്. തൻറെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിൻറെ ദൗർലഭ്യം കൂടുതൽ ആണെന്നും പരിഹാരം വേണമെന്നും അധ്യാപകൻ മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും…

Read More

വളം വിതരണത്തിൽ കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്ത അധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു: രാസവളത്തേ സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയെ ചോദ്യം ചെയ്ത അധ്യാപകനെ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. മന്ത്രി ഖുബയെ അധ്യാപകൻ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്നെ ചോദ്യം ചെയ്തതിന് അധ്യാപകനെ മന്ത്രി ഖുബ സസ്‌പെൻഡ് ചെയ്തതിന് പൊതുജനങ്ങളിൽ നിന്ന് നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിദാർ ജില്ലയിലെ ഔരാദ് താലൂക്കിലെ ഹെദാപുര ഗ്രാമത്തിൽ നിന്നുള്ള അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. രാഷ്ട്രീയക്കാരനെ ചോദ്യം ചെയ്തതിനാണ് ഇയാൾ ശിക്ഷിക്കപ്പെടുന്നതെന്ന് വൃത്തങ്ങൾ വിശദീകരിക്കുന്നത്. പാട്ടീൽ വിളിക്കുന്ന…

Read More
Click Here to Follow Us