ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമണ്‍ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസണ്‍ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്. 14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ്…
Read MoreTag: suprem court
വിവാഹ സമയത്ത് വധുവിന് നൽകുന്ന സ്വർണത്തിൽ വരനോ ബന്ധുക്കൾക്കോ അവകാശം ഇല്ല; സുപ്രീം കോടതി
ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്‍റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ…
Read Moreരാഹുൽഗാന്ധിയുടെ അയോഗ്യത വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ…
Read Moreമണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലാപം ആരംഭിച്ച ശേഷം പ്രചരിപ്പിച്ച വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ അക്രമത്തിൽ ഏർപ്പെടുന്നതായും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ…
Read Moreകർണാടകയിലെ മുസ്ലിം സംവരണം നിർത്തലാക്കിയ നടപടി, സ്റ്റേ ഇന്ന് അവസാനിക്കും
ന്യൂഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍…
Read Moreനാട്ടിലെത്തണമെങ്കിൽ 60 ലക്ഷം നൽകണം, മദനി സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു. നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ…
Read Moreമുസ്ലിം സംവരണം റദ്ദാക്കൽ 9 വരെ നടപ്പാക്കരുത്, സുപ്രീം കോടതി നിർദ്ദേശം
ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. മറുപടി നൽകാൻ സംസ്‌ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്‌റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബഞ്ച് മേയ് ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്‌ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.
Read Moreപരീക്ഷയ്ക്ക് ഹിജാബ് അനുവാദം തേടി വിദ്യാർത്ഥികൾ : ഹർജി പ്രത്യേക ബെഞ്ചിന്
ബെംഗളൂരു: മാര്‍ച്ച് 9ന് പരീക്ഷകള്‍ തുടങ്ങാനിരിക്കേ, സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ മൂന്നാമതും സുപ്രീംകോടതിയില്‍. ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാര്‍ച്ച് 13നാണ് തുറക്കുന്നത്. പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്‍പതിന് മുന്‍പ് വാദം കേള്‍ക്കുമോയെന്ന് വ്യക്തമാക്കിയില്ല.
Read Moreജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്‌ദനി സുപ്രീം കോടതിയിൽ
ബെംഗളൂരു: സ്‌ഫോടനക്കേസിൽ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്‌ദനി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇന്ന് സുപ്രീം കോടതിയിൽ. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ചിരിക്കുന്ന ഹർജി പിൻവലിച്ചു. മൂന്നാഴ്‌ച മുമ്പ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്‌ദനിയെ ബംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് എംആർഐ സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. ആ പരിശോധന ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇൻറേണൽ…
Read Moreജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി
ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന അബ്ദുന്നാസിർ മദ്‌നി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി സമർപ്പിച്ച ഹർജി പിൻവലിച്ചാണ് സുപ്രീം കോടതിയെ ഉടൻ സമീപിക്കുന്നത്. പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
Read More