ബിഗ് ബോസ് മലയാളം സീസണ് 5ലെ ജനപ്രീയ താരങ്ങളാണ് റിനോഷും ശ്രുതി ലക്ഷ്മിയും . ഇരുവരും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും പലപ്പോഴായിട്ടുള്ള പെരുമാറ്റത്തിൽ നിന്നും അങ്ങനെ ഒരു ബന്ധം തോന്നുന്നില്ലെന്ന് പ്രേക്ഷകർ. എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ല എന്നാണ് പ്രക്ഷകർ പറയുന്നു. എന്നാൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എല്ലാം സദാചാര കണ്ണിൽ കാണരുതെന്നും അവർ പറയുന്നു.
Read MoreTag: sruthi
മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ട് പോലീസ്
ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് അനീഷിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കഴിഞ്ഞ രണ്ടര മാസമായി അനീഷ് ഒളിവിലാണ്. മാര്‍ച്ച് ഇരുപതിനാണ് റോയിട്ടേഴ്സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ കുടുംബം രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍പോയ അനീഷിനായി ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍…
Read Moreഅന്വേഷണം ഇഴയുന്നു, പരാതിയുമായി ശ്രുതിയുടെ കുടുംബം
ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നതായി പരാതി. യുവതിയുടെ ആത്മഹത്യ കുറിപ്പിലടക്കം ആരോപണ വിധേയനായ ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പൊലീസ് തിരയുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ശ്രുതി മരണപ്പെട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം. പ്രതിയെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തില്‍ മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷികുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു…
Read Moreമലയാളി മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ദുരൂഹത
ബെംഗളൂരു: മലയാളി മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പെണ്‍കുട്ടിയുടെ കുടുംബം. റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകയായ ശ്രുതിയെയാണ് മാര്‍ച്ച് 20ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് കാസര്‍കോട് സ്വദേശി ശ്രുതിയും കണ്ണൂര്‍ സ്വദേശിയും ബെംഗളൂരുവിൽ സോഫ്ട്വെയര് എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്. വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ ശ്രുതിയുടെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച്…
Read More