മുംബൈ : വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ജയന്റസ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരുവരും ജയത്തില്‍ കുറഞ്ഞെതൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് മുംബൈയോട് 143 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ യുപിയോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ താളമില്ലായ്മയും മധ്യനിരയുടെ മെല്ലേപ്പോക്കുമാണ് ഗുജറാത്തിന്…
Read MoreTag: Sports
വനിതാ പ്രീമിയല്‍ ലീഗ്: ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം
മുംബൈ: വനിതാ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ആര്‍സിബിക്ക് മുംബൈക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കാനില്ല. അതേസമയം ഗുജറാത്തിനെതിരെ നേടിയ മികച്ച വിജയം ആവര്‍ത്തിക്കുകയാവും മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ ആദ്യ കളിയിലെ മികവ് തുടര്‍ന്നാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ഓപ്പണിങില്‍ റണ്‍സ് കണ്ടെത്തുന്നത് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. മുംബൈ ബര്ബോണ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ്…
Read Moreഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
ഡൽഹി: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 109 റണ്‍സിന് മറുപടിയായി ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആറ് റണ്‍സോടെ കാമറൂണ്‍ ഗ്രീനും ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്ഡ്സോകംബുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഉസ്മാന് ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്ക് 47 റണ്‍സിന്റെ നിര്‍ണായക…
Read Moreഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ തുടങ്ങും
ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ ഇന്‍ഡോറില്‍ തുടങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു. മൂന്നാം ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിനാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഓസീസിന് ജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റീവ് സ്മിത്തായിരിക്കും ഓസീസ് ടീമിനെ നയിക്കുക. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്കും ഇനി പരമ്പരയില്‍ കളിക്കാനാവില്ല. പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറാതെ മടങ്ങിയതും തിരിച്ചടിയാണ്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍…
Read Moreരണ്ടാം മത്സരത്തിൽ കർണാടകയോട് പരാജയപ്പെട്ട കേരള സ്ട്രൈക്കേഴ്സ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിലും കേരള സ്ട്രൈക്കേഴ്സിന് തോൽവി. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്ട്രൈക്കേഴ്സിന്റെ തുടർച്ചയായ രണ്ടാം പരാജയമാണ് ഇത്. ആദ്യ സ്പെല്ലിൽ അഞ്ച് വിക്കറ്റ് നഷ്ടമായ സ്ട്രൈക്കേഴ്സിന് 101 റൺസ് ആണ് ആകെ നേടിയത്. ബാറ്റിംഗിലൂടെ 5 വിക്കറ്റ് നഷ്ടത്തിൽ 124 നേടിയതാണ് കർണാടക തിരിച്ചെത്തിയത്. 23 റൺസ് ആണ് ബുൾഡോസേഴ്സ് നേടിയത്. തുടർന്നുള്ള പത്തോവർ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി. അർജുൻ…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങള്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാന്‍ഡ്രിഡ്-ലിവര്‍ പൂളിനെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ രാത്രി 1.30 നാണ് മത്സരം. കഴിഞ്ഞ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് റയല്മാന്ഡ്രിഡ് യുഫേഫ കിരീടം ചൂടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റ പരാജയത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് ലിവര്‍പൂളിനുള്ളത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ നാപ്പോളി അയണ്ഫ്രാക്റ്റ് ഫ്രാന്ക്ഫ്രട്ടുമായി ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്ക് ഡച്ച് ബാങ്ക് പാര്‍ക്കിലാണ് മത്സരം.
Read Moreവനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ
ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. 53ാം മിനിറ്റില്‍ കിങ്സ്ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.
Read Moreസന്തോഷ് ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി
ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല. നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…
Read Moreഐഎസ്എൽ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്
ബെംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്ണ വല ചലിപ്പിച്ചതോടെ ബിഎഫ്സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്സിന് മുതലാക്കാന്‍ കഴിയാതെപോയി.
Read More