ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മീന്‍ വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,050 ലിറ്റര്‍ സ്പിരിറ്റുമായാണ് രണ്ടംഗ സംഘം എക്സൈസ് പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഞ്ചാം മൈലിലാണ് സംഭവം. മീന്‍ വാഹനത്തില്‍ 35 ലിറ്റര്‍ വീതം 30 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി സ്വദേശി കെ.വിഷ്ണു, കൊടുങ്ങല്ലൂര്‍ സ്വദേശി പിഎം ഷബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
Read More