ഓണാവധി കഴിഞ്ഞ് തിരിച്ച് വരുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ; ബുക്കിംഗ് ഉടൻ ആരംഭിക്കും.

ബെംഗളൂരു : ഓണാവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കായി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. സെ‌പ്റ്റംബർ 11 ന് കൊച്ചുവേളിയിൽ നിന്ന് ബയപ്പനഹള്ളി വിശ്വേശ്വരയ്യ ടെർമിനൽ വരെയാണ് തീവണ്ടി സർവീസ് നടത്തുക. അതേ ദിവസത്തെ മറ്റ് ട്രെയിനുകളിൽ ഉള്ള ടിക്കറ്റുകൾ തീർന്നതിനാലാണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 8 മണി മുതൽ ബുക്കിംഗ് ആരംഭിക്കും. ബുക്കിംഗ് കൂടുന്നതിന് അനുസരിച്ച് വില നിരക്ക് വർദ്ധിക്കുന്ന കാറ്റഗറിയിൽ പെട്ട ട്രെയിൻ ആണ് സർവ്വീസ് നടത്തുന്നത്. ട്രെയിൻ റൂട്ടും സമയവും താഴെ നൽകിയിരിക്കുന്നു.

Read More

തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു∙ തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര (06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസാണ് ഓണം, പൂജ അവധി കൂടി കണക്കിലെടുത്ത് സെപ്റ്റംബറിലേക്കു നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45നു എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ…

Read More
Click Here to Follow Us