ബെംഗളൂരു : അച്ചടി മാധ്യമങ്ങളുടെ നിലനിൽപ്പിന് പ്രശ്‌നമുണ്ടാക്കി പ്രിന്റിംഗ് പേപ്പറിന് മേലുള്ള ജിഎസ്ടി നികുതി എടുത്തുകളയണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ആവശ്യമായ പരിഷ്‌കാരങ്ങളിലൂടെ ജനാധിപത്യത്തിന്റെ ഈ സ്തംഭത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കേണ്ടത് ഏതൊരു സർക്കാരിന്റെയും കടമയാണ്,” സിദ്ധരാമയ്യ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ പറഞ്ഞു. “ജിഎസ്ടിക്ക് മുമ്പ് രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്ത്യ (ആർഎൻഐ) രജിസ്റ്റർ ചെയ്ത ഏജൻസികളുടെ പ്രിന്റിംഗ് പേപ്പറിന്റെ നികുതി 3% ആയിരുന്നു, ജിഎസ്ടി സംവിധാനത്തിന് കീഴിൽ അത് 5% ആയി ഉയർത്തി. പ്രിന്റിംഗ്…
Read MoreTag: sidharamayya
കർണാടകയിൽ കോൺഗ്രസ് 150 സീറ്റുകൾ നേടണമെന്നാണ് ഹൈക്കമാൻഡ് നിർദേശം: സിദ്ധരാമയ്യ
ബെംഗളൂരു : ബിജെപി ഹൈക്കമാൻഡ് ചെയ്തതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ നേടണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തങ്ങളോട് ആവശ്യപ്പെട്ടതായി നിയമസഭാ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ആറ് മാസം മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഞങ്ങൾ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഹുബ്ബള്ളി അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. കർണാടകയിലെ സാമുദായിക സൗഹാർദത്തിന് കോട്ടംതട്ടുന്ന ശ്രീരാമസേനയെ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഹുബ്ബള്ളിയിൽ അക്രമം നടത്തിയവർ ശിക്ഷിക്കപ്പെടണം; സിദ്ധരാമയ്യ
ബെംഗളൂരു: ഹുബ്ബള്ളി അക്രമ സംഭവത്തിൽ ഉൾപ്പെട്ട അക്രമികൾ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ നിരപരാധികളെ അറസ്റ്റ് ചെയ്യരുതെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഹുബ്ബള്ളി അക്രമത്തെക്കുറിച്ച് തനിക്ക് ശരിയായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലന്നും എന്നാൽ ഞങ്ങൾ ഏതെങ്കിലും വിഭാഗത്തിനോ മതത്തിനോ അനുകൂലമോ എതിരോ അല്ലന്നും എല്ലാ സമുദായങ്ങളിലും മതങ്ങളിലുമുള്ള ആളുകളെ ഞങ്ങൾ തുല്യതയോടെ കാണുന്നുതുകൊണ്ടുതന്നെ . കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ഹാസനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു കൂടാതെ അഴിമതി നിരോധന നിയമപ്രകാരം കെഎസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Read Moreതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്നും എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖം സംബന്ധിച്ച പാർട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. “ഞാൻ രാഷ്ട്രീയത്തിൽ തുടരും, പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മിക്കവാറും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും ഞാൻ മത്സരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പ്,” സിദ്ധരാമയ്യ തന്റെ ജന്മഗ്രാമമായ സിദ്ധരാമനഹുണ്ടിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.…
Read Moreസ്‌കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ എതിർപ്പില്ല: സിദ്ധരാമയ്യ
ബെംഗളൂരു: സ്‌കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. അവർ ഭഗവദ് ഗീതയോ ഖുറാനോ ബൈബിളോ പഠിപ്പിച്ചാലും ഞങ്ങൾക്ക് എതിർപ്പില്ല. ഈ മത്സരാധിഷ്ഠിത ലോകത്ത് ആവശ്യം നിറവേറ്റുന്നതിന് വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ധേഹം വൃക്തമാക്കി. ഭഗവദ്ഗീതയും രാമായണവും മഹാഭാരതവും കുട്ടികളെ വീട്ടിലും പഠിപ്പിക്കുന്നുണ്ട് എന്നും മറിച്ച് ധാർമ്മിക വിദ്യാഭ്യാസവും കുട്ടികളെ പഠിപ്പിക്കണമെന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയിലും മതനിരപേക്ഷതയിലും ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഭരണഘടനാ വിരുദ്ധമായി ആരും പ്രവർത്തിക്കരുതെന്നും…
Read More2023ലെ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽ മത്സരിക്കില്ല; കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ
തനിക്ക് രാഷ്ട്രീയത്തിൽ പുനർജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ചാമുണ്ഡേശ്വരി സീറ്റിൽ നിന്ന് 2023 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. നാലോ അഞ്ചോ ഇടങ്ങളിൽ മത്സരിക്കാൻ ആളുകൾ തന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും താൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് മാണ്ഡ്യയിൽ ഉണ്ടായിരുന്ന സിദ്ധരാമയ്യ പറഞ്ഞു. 2018ൽ മകൻ യതീന്ദ്രയ്‌ക്കായി വരുണയുടെ ‘സുരക്ഷിത സീറ്റ്’ ഒഴിപ്പിച്ച ശേഷം സിദ്ധരാമയ്യ മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയിൽ നിന്ന് മത്സരിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥി ജി ടി ദേവഗൗഡയോട് പരാജയപ്പെടുകയും ശേഷം ബദാമിയിൽ…
Read Moreമോദി നുണയനായ പ്രധാനമന്ത്രി, ചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രം; സിദ്ധരാമയ്യ
ബെംഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കൂടാതെ ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്രമോദിയേക്കാള്‍ നുണപറഞ്ഞിട്ടില്ല. മോദി ജനങ്ങളെ ചതിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യ-സാമ്പത്തിക രംഗങ്ങള്‍ തകര്‍ത്തു. 20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പക്ഷേ അത് ആര്‍ക്കാണ് ഉത്തേജനം നല്‍കുന്നത്. അവര്‍ പറയുന്നത് ഈ തുക ജി.ഡി.പിയുടെ 10 ശതമാനം വരുമെന്നാണ്. പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്. ഇത് ജി.ഡി.പിയുടെ ഒരു ശതമാനം…
Read Moreതെരഞ്ഞെടുപ്പ് അടുത്തു,ഭാഷ കാര്‍ഡ് ഇറക്കി സിദ്ധരാമയ്യ.
ബെംഗളൂരു: ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയ്ക്കു പകരം മറ്റു ഭാഷകൾ അടിച്ചേൽപ്പിക്കുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആശയത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രാദേശിക ഭാഷകളെ സംരക്ഷിക്കുന്നതിനാണു ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത്. കർണാടകയിൽ കന്നഡ ഭാഷയുടെ പ്രധാന്യം നിലനിർത്താനുളള ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടത്തിയ 71-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ദേശീയത ഇന്ത്യക്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read More