ബെംഗളൂരു: ഉഡുപ്പിയിൽ കോളജിലെ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് ശുചിമുറിയിൽ നഗ്നമായി ചിത്രീകരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവർത്തക ശകുന്തളയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റിൽ ചോദിക്കുന്നുണ്ട്. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Read MoreTag: sidharamaiah
ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രിയ്ക്ക് എന്തിനാണ് ഇത്ര വിരോധം ;സിദ്ധരാമയ്യ
ബെംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ചേർന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നൽകിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി.. നിങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നു. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ്…
Read Moreഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം കേന്ദ്രത്തിന്റേത്; സിദ്ധരാമയ്യ
ബെംഗളൂരു: സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾ വളകൾ ധരിക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചത് കേന്ദ്ര സർക്കാറാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സർക്കാറാണ് നിരോധനം ഏർപ്പെടുത്തിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.
Read Moreനികുതികൾ ഉയർത്തി സംസ്ഥാന സർക്കാർ
ബെംഗളൂരു: തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്ത സൗജനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നികുതികൾ ഉയർത്തി കർണാടക സർക്കാർ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നികുതികൾ ഉയർത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയർത്തി. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. 2023-24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണ് സിദ്ധരാമയ്യ അവതരിപ്പിച്ചത്. സൗജന്യമായി അടങ്ങിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 52,000 കോടിയാണ് പ്രതിവർഷം സർക്കാരിന് ചെലവാകുക.
Read Moreമദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…
Read Moreആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തിൽ ജോലി നൽകി സർക്കാർ
ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയ്ക്ക് തൻറെ മന്ത്രാലയത്തിൽ ജോലി നൽകാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളിൽ നിന്നും അപ്പീലുകൾ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങൾ കേട്ട് ഉടനടി മുഖ്യമന്ത്രി ജോലി നിർദേശിക്കുകയായിരുന്നു. എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായത്. 2022 ഏപ്രിൽ 28ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ജനത ദർശനിൽ തന്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മുൻ സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ താൻ സമീപിച്ചിരുന്നുവെന്നും തനിക്ക് മുൻ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം…
Read More‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു: പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ച കന്നഡ ചിത്രം ‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയായത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ…
Read Moreമോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ
ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക് സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ…
Read Moreലിംഗായത്ത് മാനനഷ്ടക്കേസ് ; പ്രത്യേക കോടതി തള്ളി
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടികാട്ടിയുള്ള മാനനഷ്ടക്കേസാണ് കോടതി തള്ളിക്കളഞ്ഞത്. ‘അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി’ എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്.
Read Moreക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം; നടപടി സ്വീകരിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം. എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.…
Read More