മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More

തമിഴ്നാടുമായി വെള്ളം പങ്കിടാൻ കഴിയില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…

Read More

സിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; കുമാരസ്വാമി 

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകാലത്ത് ബിജെപി യിൽ ചേരാൻ ശ്രമം നടത്തിരുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി. എന്നാൽ തന്റെ ശവം പോലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യയും രംഗത്ത് എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുമായി സഖ്യം ചേരാൻ ദൾ തീരുമാനിച്ചതിനു പിന്നാലെയാണ് സിദ്ധാരമയ്യക്കെതിരെ ആരോപണവുമായി കുമാരസ്വാമി എത്തിയത്.

Read More

ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ വിധാൻ സൗധയിൽ ആദരിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു. പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.

Read More

ചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

Read More

ജലക്ഷാമം രൂക്ഷം ; 3500 കോടിയുടെ തടക ശുചീകരണം ഉടൻ 

ബെംഗളൂരു: ജലക്ഷാമത്തിന് പരിഹാരം കാണാൻ 3500 കോടി രൂപ ചെലവിട്ട് തടാകങ്ങൾ ശുചീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മഴ കുറഞ്ഞതും ജലനിരപ്പ് താഴ്ന്നതും നഗരത്തെ കൊടിയ വരൾച്ചയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനിൽക്കെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ബ്രാൻഡ് ബെംഗളൂരു പദ്ധതിയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. നഗരത്തിൽ നൂറോളം ഉണ്ടെന്നാണ് കണക്ക്. പക്ഷെ ഇതിൽ ഏറെയും മലിനമാണ്. ജല ജീവികൾക്ക് പോലും ജീവിക്കാൻ പറ്റാതെ അവ ചത്തു പൊങ്ങുന്ന അവസ്ഥയാണ്. ഇവ ശുചീകാരിച്ചാൽ ഒരു പരിധിയിലേറെ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ…

Read More

കൃഷി മന്ത്രിക്കെതിരായ കേസ് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരേ ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ലഭിച്ച കത്ത് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുപിന്നിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ഗവർണർക്ക് ഏഴ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കത്താണ് ലഭിച്ചത്. സ്ഥലംമാറ്റത്തിന് ആറു മുതൽ എട്ടു ലക്ഷം രൂപവരെ നൽകാൻ മന്ത്രി കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർവഴി സമ്മർദം ചെലുത്തുന്നെന്നാണ് കത്തിലെ ആരോപണം. വേണ്ട നടപടികളെടുക്കാൻ ‍ ആവശ്യപ്പെട്ട് ഗവർണർ കത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശർമയ്ക്ക് കൈമാറിയിരുന്നു. ഇങ്ങനെ ആരും കത്തെഴുതിയിട്ടില്ലെന്ന്…

Read More

പ്രധാന മന്ത്രിയുമായി കൂടികാഴ്ച നടത്തി സിദ്ധരാമയ്യ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് സിദ്ധരാമയ്യ മോദിയെ സന്ദർശിക്കുന്നത്. എഴുന്നള്ളത്തിൽ പങ്കെടുക്കുന്ന ആനയുടെ ചന്ദനത്തിൽത്തീർത്ത ശിൽപം സിദ്ധരാമയ്യ നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പൂമാലയും മൈസൂർ പേട്ടയും തലപ്പാവും അണിയിച്ചു. നേതാക്കൾ തമ്മിലുള്ള ചർച്ചകൾ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഇത്തവണത്തെ മൈസൂരു ദസറയിൽ വ്യോമാഭ്യാസ പ്രകടനം ഉൾപ്പെടുത്തണമെന്ന്…

Read More

ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു:ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ദസറയിൽ ‘എയർഷോ’ ഉൾപ്പെടുത്താൻ അനുമതി തേടിയാണ് അദ്ദേഹം പ്രതിരോധമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി മൈസൂരു ദസറ പരമാവധി പ്രൗഢിയോടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ‘എയർഷോ’ യുടെ സാധ്യതയും ആരാഞ്ഞിരുന്നു. 2017 ലും 2019 ലും ദസറ ഫെസ്റ്റിവലിന് പ്രത്യേക പദവി നൽകിയിരുന്നു. മൈസൂരിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ച എയർഷോ ശ്രദ്ധേയമായിരുന്നു. ഈ വർഷം ഒക്ടോബർ…

Read More

എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; കോടതി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് അയച്ചു

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അദ്ദേഹത്തിന് കോടതി നോട്ടീസ് അറിയിച്ചു . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചാരത്തിൽ കോൺഗ്രസ് അഞ്ചിന വാ ഗ്ദാനങ്ങൾ നൽകിയിരുന്നു. കൈക്കൂലി വാഗ്ദാനം ചെയുന്നത് പോലെയാണ് ഇതെന്നും തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനപ്രാതിനിധ്യനിയമത്തിൻ്റെ ലംഘനമാനെന്നും ചൂണ്ടിക്കാട്ടിയാണ് കെ .എം. ശങ്കർ എന്നയാൾ ഹൈകോടതിയിൽ ഹർജി നൽകിയത്. സിദ്ധരാമയ്യയെ എം.എൽ.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേസിൽ തൻറെ നിലപാട് വിശദീകരികണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യക്ക് കോടതി നോട്ടീസ് അയച്ചത്.

Read More
Click Here to Follow Us